Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയ മാസ്‌റ്റേഴ്സ്...

ദേശീയ മാസ്‌റ്റേഴ്സ് മീറ്റിൽ അബ്​ദുസ്സമദിന് ഇരട്ട സ്വർണം

text_fields
bookmark_border
അരീക്കോട്: ബംഗളൂരുവിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് സ്പോർട്സ് മീറ്റിൽ അരീക്കോട് സ്വദേശി അമ്പാഴത്തിങ്ങൽ അബ്ദുസ്സമദിന് ഇരട്ട സ്വർണം. 75 വയസ്സുകാരുടെ വിഭാഗത്തിൽ 100, 200 മീറ്റർ ഓട്ടമത്സരങ്ങളിലാണ് അബ്ദുസ്സമദ് നേട്ടം കൊയ്തത്. യു.എസ്.എ, ഫ്രാൻസ്, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ വിവിധ വർഷങ്ങളിലായി നടന്ന ലോക മാസ്‌റ്റേഴ്സ് ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ജപ്പാൻ, തായ്പേയ്, ചൈന, മലേഷ്യ എന്നീ രാജ്യങ്ങളിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റുകളിൽ 100 മീറ്റർ ഓട്ടമത്സരത്തിൽ ഇന്ത്യക്ക് വേണ്ടി വെള്ളിമെഡലുകളും നേടിയിട്ടുണ്ട്. അധ്യാപക ജോലിയിൽനിന്ന് വിരമിച്ച ഇദ്ദേഹം ജോലിയിലിരിക്കെ അധ്യാപകർക്കായുള്ള സംസ്ഥാനതല നീന്തൽ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയിരുന്നു. സാമൂഹിക പ്രവർത്തന രംഗത്തും സജീവമായ അബ്ദുസ്സമദ് പെയിൻ ആൻഡ് പാലിയേറ്റിവി​െൻറ സജീവ പ്രവർത്തകൻ കൂടിയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story