Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജൈവ വൈവിധ്യ പാർക്ക്...

ജൈവ വൈവിധ്യ പാർക്ക് ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
തേഞ്ഞിപ്പലം: എളമ്പുലാശ്ശേരി സ്കൂളിൽ നിർമിച്ച ജൈവ വൈവിധ്യ പാർക്ക് പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂളിൽ നടപ്പാക്കിയ കൈത്താങ്ങ് പദ്ധതി വിജയിപ്പിക്കാനാവശ്യമായ നടപടികൾ ചെയ്ത മോട്ടിവേഷൻ ട്രെയ്നർ ഡോ. ഹംസ അഞ്ചുമുക്കിലിനെ എം.എൽ.എ ആദരിച്ചു. സ്കൂളിൽ നടത്തിയ ലിറ്റിൽ ടാലൻറ് മാസ്റ്റർ പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് ഉപഹാരങ്ങളും വിതരണം ചെയ്തു. തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സഫിയ റസാഖ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. സതി, സ്ഥിരം സമിതി അധ്യക്ഷ എം. ആശാലത, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. വിജയൻ, പഞ്ചായത്ത് അംഗം മുഹമ്മദ് കാട്ടുക്കുഴി, ബി.ആർ.സി കോഒാഡിനേറ്റർ പി.ആർ. ഭാവന, ചലച്ചിത്ര താരം സി. മുസ്തഫ, പ്രധാനാധ്യാപിക പി.എം. ഷർമിള, കുറൂർ ശശിധര പണിക്കർ, അഡ്വ. കെ.ടി. വിനോദ് കുമാർ, പി. മുഹമ്മദ് ഹസൻ എന്നിവർ സംസാരിച്ചു. ഫോട്ടോ. എളമ്പുലാശ്ശേരി സ്കൂളിലെ ജൈവവൈവിധ്യ പാർക്ക് ഉദ്ഘാടനം ചെയ്ത ശേഷം പി. അബ്ദുൽ ഹമീദ് എം.എൽ.എ വീക്ഷിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story