Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമേക്കോട്ട ഭഗവതി...

മേക്കോട്ട ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം രണ്ടിന്

text_fields
bookmark_border
വള്ളിക്കുന്ന്: മലബാറിലെ ദേശീയോത്സവമായി അറിയപ്പെടുന്ന വള്ളിക്കുന്ന് നെറുങ്കൈത കോട്ട മേക്കോട്ട ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം വെള്ളിയാഴ്ച നടക്കും. പുലർച്ച നാലിന് നട തുറക്കുന്നതോടെ ഉത്സവം തുടങ്ങും. ഉഷപൂജ, പൂമൂടൽ, ഉച്ചപൂജ, കൂറയിടൽ, കളം കുറിക്കൽ, രാത്രി 11.30ന് താലപ്പൊലി പറമ്പിലേക്കുള്ള എഴുന്നള്ളത്ത്, തിരിച്ചെഴുന്നത്ത് എന്നിവ നടക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന മഹാഗുരുതി ദർപ്പണം ദർശിക്കാൻ നിരവധി ഭക്തരാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്. സഹോദരിയെ കാണാൻ വർഷത്തിലൊരിക്കൽ ദേവി എഴുന്നള്ളുന്നു എന്ന സങ്കൽപത്തിൽ കുംഭമാസത്തിലാണ് താലപ്പൊലി മഹോത്സവം നടക്കുക. ദേവസ്വവും ക്ഷേത്ര സംരക്ഷണ സമിതിയും ചേർന്നാണ് സംഘാടനം. ഉത്സവ ഭാഗമായി നടക്കുന്ന താലപ്പൊലിയോട്ടവും ശ്രദ്ധേയമാണ്. താലപ്പൊലി പറമ്പിൽനിന്ന് ഒരു കിലോമീറ്ററോളം ദൂരമുള്ള ക്ഷേത്രത്തിലേക്ക് താലപ്പൊലി എടുത്ത് സ്ത്രീകൾ ഓടിയെത്തും. ആൽത്തറമേളം, ഡബിൾ തായമ്പക, ഭരതനാട്യം അരങ്ങേറ്റം, സാംസ്കാരിക സമ്മേളനം എന്നിവ നടക്കും. വെടിക്കെട്ടും പ്രസിദ്ധമാണ്. കളംപാട്ട് കഴിഞ്ഞ് നട അടച്ചാൽ ഏഴാം ദിവസമാണ് തുറക്കുക. ഉത്സവത്തിനുള്ള മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story