Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമധുവിെൻറ കൊലപാതകം:...

'മധുവിെൻറ കൊലപാതകം: സമഗ്ര അന്വേഷണം വേണം'

text_fields
bookmark_border
വേങ്ങര: അട്ടപ്പാടിയിലെ മധുവി​െൻറ കൊലപാതകത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് എൻ.സി.പി വേങ്ങര ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മധുവി​െൻറ സഹോദരിക്ക് സർക്കാർ ജോലി നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. മൻസൂർ കച്ചേരിപ്പടി അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ല സെക്രട്ടറിമാരായ സി.പി. രാധാകൃഷ്ണൻ, പി.എച്ച്. ഫൈസൽ, പി.കെ. ബാവ, വി.പി. മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. പുതിയ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളെ െതരഞ്ഞെടുത്തു. എ.കെ. ഇസ്മായിൽ സ്വാഗതവും പി.കെ. സലാം നന്ദിയും പറഞ്ഞു. ന്യൂനപക്ഷ വകുപ്പ് ജില്ല പ്രസിഡൻറ് അബുലൈസ് തേഞ്ഞിപ്പലം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: കുഞ്ഞിപ്പ ഇരിങ്ങല്ലൂർ (പ്രസി.), കെ.ടി. അലവി (വൈസ് പ്രസി.), സി.വി. പ്രേമൻ (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story