Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിനോദ സഞ്ചാരികൾക്കായി...

വിനോദ സഞ്ചാരികൾക്കായി വാങ്ങിയ ബോട്ടുകൾ ആർക്കും വേണ്ടാതെ നശിക്കുന്നു

text_fields
bookmark_border
വള്ളിക്കുന്ന്: വിനോദ സഞ്ചാരത്തിനായി വാങ്ങിയ ബോട്ടുകൾ ആർക്കും വേണ്ടാതെ സ്വകാര്യ വ്യക്തികളുടെ പറമ്പിൽ കിടന്ന് നശിക്കുന്നു. 1999ൽ യു. കലാനാഥൻ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയിരിക്കുമ്പോൾ വാങ്ങിയ ബോട്ടുകൾ ആണ് നശിക്കുന്നത്. ആറ് ബോട്ടുകൾ വാങ്ങിയതിൽ നാലെണ്ണം മാത്രമേ ഇപ്പോൾ ഇവിടെയുള്ളൂ. ഒരെണ്ണം നേരത്തേ സാമൂഹികവിരുദ്ധർ പുഴയിൽ ഒഴുക്കി വിട്ടിരുന്നു. വിനോദസഞ്ചാരം ലക്ഷ്യമിട്ടാണ് ഇവ വാങ്ങിയതെങ്കിലും ഉദ്ഘാടന ദിവസം മാത്രം പുഴയിലിറക്കിയ ഇവ പിന്നീട് കരക്ക് കയറ്റിയിടുകയായിരുന്നു. ഏറെക്കാലം കോട്ടക്കടവ് ടൂറിസ്റ്റ് കേന്ദ്രത്തിൽ കിടന്ന ബോട്ടുകൾ പിന്നീട് ടൂറിസ്റ്റ് കേന്ദ്രം നവീകരിക്കുന്ന സമയത്താണ് സ്വകാര്യ വ്യക്തികളുടെ ഭൂമിയിലേക്ക് മാറ്റിയിട്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story