Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാരാത്തോട് സ്‌കൂൾ...

കാരാത്തോട് സ്‌കൂൾ ശതാബ്​ദി ആഘോഷിക്കുന്നു

text_fields
bookmark_border
വേങ്ങര: കാരത്തോട് ജി.എം.എൽ.പി സ്‌കൂൾ ശതാബ്‌ദി ആഘോഷങ്ങൾ ബുധനാഴ്ച തുടങ്ങുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 1918ൽ ഓത്തുപള്ളിക്കുടമായി കാരാത്തോട് അങ്ങാടിയിലെ വാടകക്കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയ സ്‌കൂൾ ഇപ്പോൾ സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വാടകക്കെട്ടിടത്തിലെ തേങ്ങാക്കൂട്ടില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചതിനാൽ തേങ്ങാക്കൂട് സ്കൂള്‍ എന്നും നാട്ടുകാര്‍ ഈ കലാലയത്തെ വിളിച്ചിരുന്നു. 2004ലാണ് സ്വകാര്യ വ്യക്തി നല്‍കിയ സ്ഥലത്ത് സര്‍ക്കാര്‍ ചെലവില്‍ കെട്ടിടം പണിതത്. ശതാബ്ദിയോടനുബന്ധിച്ച് സ്കൂള്‍ ലൈബ്രറിയില്‍ 1500ഓളം പുതിയ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതായി പ്രധാനാധ്യാപിക മറിയാമു ടീച്ചര്‍ പറയുന്നു. ആഘോഷങ്ങളോടനുബന്ധിച്ച് പാട്ടുവണ്ടി, ഘോഷയാത്ര, കിഡ്സ്‌ ഫെസ്റ്റ്, മെഗാ സെഞ്ചുറി നൃത്തം എന്നീ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പൊതുസമ്മേളനം ബുധനാഴ്ച വൈകീട്ട് നാലിന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി.കെ. അസ്ലു, പ്രധാനാധ്യാപിക പി. മറിയുമ്മ, സ്കൂള്‍ ലീഡര്‍ നാദിയ, കെ. അനില്‍കുമാര്‍, മനാട്ടില്‍ ഉസ്മാന്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story