Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതരിശു ഭൂമിയിലെ...

തരിശു ഭൂമിയിലെ നെൽകൃഷിക്ക് നൂറുമേനി വിളവ്

text_fields
bookmark_border
തിരൂരങ്ങാടി: തെന്നല യാസ്‌ക് ക്ലബി​െൻറ നേതൃത്വത്തില്‍ തരിശുഭൂമിയില്‍ വിളയിച്ച നെൽകൃഷിക്ക് ഉത്സവാന്തരീക്ഷത്തിൽ വിളവെടുപ്പ്. തെന്നല പാലക്കല്‍ വയലിലാണ് യുവാക്കള്‍ നെല്ല് വിളയിച്ചത്. അഞ്ച് ഏക്കറില്‍ ജ്യോതി ഇനത്തില്‍പ്പെട്ട വിത്താണ് ഇറക്കിയിരുന്നത്. പഞ്ചായത്ത് കുളം മാത്രമായിരുന്നു ജലസേചനത്തിനുള്ള ഏകമാർഗം. ക്ലബ് പ്രതിനിധികളായ വി. മൊയ്തീന്‍ കുട്ടി, കെ. സാദത്ത്, കെ. ഇഖ്ബാല്‍, പി. അന്‍സാര്‍, ഇ. റിയാസ്, കെ. സ്വാലിഹ്, ജിനീഷ്, കെ. ജബി എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകിയത്. തെന്നല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. കുഞ്ഞിമൊയ്തീനും തിരൂരങ്ങാടി എസ്.ഐ വിശ്വനാഥന്‍ കാരയിലും ചേര്‍ന്ന് വിളവെടുപ്പ് ഉദ്‌ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് നാസര്‍ കെ. തെന്നല അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെ. ഹനീഫ്, ബാവനു കളത്തിങ്ങല്‍, എരഞ്ഞോളി അബ്ദുറഹ്മാന്‍, ഹംസ പരിയരിക്കല്‍, കെ. മുഹമ്മദ് കുട്ടി, പി. ബാപ്പു, എം.സി. ബാവ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story