Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.എം. അക്ബർ ന്യൂനപക്ഷ ...

എം.എം. അക്ബർ ന്യൂനപക്ഷ വേട്ടയുടെ ഒടുവിലെ ഇര ^യൂത്ത് ലീഗ്

text_fields
bookmark_border
എം.എം. അക്ബർ ന്യൂനപക്ഷ വേട്ടയുടെ ഒടുവിലെ ഇര -യൂത്ത് ലീഗ് മലപ്പുറം: ഇടത് സര്‍ക്കാര്‍ നടത്തുന്ന ന്യൂനപക്ഷവേട്ടയുടെ ഒടുവിലത്തെ ഇരയാണ് എം.എം. അക്ബറെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആരോപിച്ചു. മതപ്രബോധകര്‍ക്കെതിരെ അന്യായമായി കേസെടുത്ത് മുസ്‌ലിംകള്‍ക്കിടയില്‍ അരക്ഷിതബോധം സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ നീക്കം ആപത്കരമാണ്. വര്‍ഗീയവിഷം ചീറ്റുന്നവർക്ക് നേരെ കണ്ണടക്കുകയും മുസ്‌ലിംകളെ നിസ്സാര പ്രശ്‌നങ്ങളില്‍ പോലും ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി തുറുങ്കിലടക്കുകയും ചെയ്യുന്നത് സംഘ്പരിവാറിനെ പ്രീണിപ്പിക്കാനാണ്. മതേതതര ചേരിയില്‍ നിലയുറപ്പിക്കുന്നവരെ പോലും തീവ്രവാദത്തി​െൻറ ആലയിലെത്തിക്കാനേ സര്‍ക്കാറി​െൻറ ഇരട്ട നീതി ഉപകരിക്കുകയുള്ളൂ. ഒരു കൈകൊണ്ട് അടിക്കുകയും മറുകൈ കൊണ്ട് തലോടുകയും ചെയ്യുന്ന കപട നാടകങ്ങളില്‍നിന്ന് ഇടതുപക്ഷത്തെ മുസ്‌ലിം നേതാക്കള്‍ പിന്‍മാറണമെന്നും യോഗം കൂട്ടിച്ചേർത്തു. മണ്ണാര്‍ക്കാട്ടെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ സഫീറി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ചു. പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. എം.എ. സമദ്, നജീബ് കാന്തപുരം, സുല്‍ഫീക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മായില്‍, പി.എ. അബ്ദുൽ കരീം, പി.എ. അഹമ്മദ് കബീര്‍, പി.ജി. മുഹമ്മദ്, കെ.എസ്. സിയാദ്, ആഷിഖ് ചെലവൂര്‍, വി.വി. മുഹമ്മദലി, എ.കെ.എം. അഷ്‌റഫ്, പി.പി. അന്‍വര്‍ സാദത്ത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story