Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരിച്ചെത്തിയ...

തിരിച്ചെത്തിയ പ്രവാസികളുടെ സംഗമം നാളെ

text_fields
bookmark_border
തിരൂർ: ഗ്ലോബൽ പ്രവാസി റിട്ടേണീസി‍​െൻറ നേതൃത്വത്തിൽ തിരിച്ചെത്തിയ പ്രവാസികളുടെ സംഗമം വ്യാഴാഴ്ച തിരൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് മൂന്നിന് തിരൂർ ചേംബർ ഹാളിലാണ് സംഗമം. പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷ‍യങ്ങൾ സംഗമം ചർച്ച ചെയ്യും. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് സി. അബ്ദുൽ കരീം, ജനറൽ സെക്രട്ടറി കെ. അബ്ദുൽ ഗഫൂർ, ട്രഷറർ കെ. സുനിൽകുമാർ, കെ.വി. ദേവസ്യ, എം. മൊയ്തുട്ടി ഹാജി, കെ. മജീദ് എന്നിവർ പങ്കെടുത്തു. അറബി ഗവേഷണ കേന്ദ്രം പ്രഖ്യാപനം നാളെ തിരൂർ: തുഞ്ചൻ സ്മാരക ഗവ. കോളജ് അറബിപഠന വിഭാഗം ആരംഭിക്കുന്ന ഗവേഷണ കേന്ദ്രത്തി‍​െൻറ ഉദ്ഘാടനം വ്യാഴാഴ്ച നടക്കുമെന്ന് കോളജ് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് രണ്ടിന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വിഭാഗം മേധാവി ഡോ. എ.ബി. മൊയ്തീൻകുട്ടിയെ ആദരിക്കും. വാർത്തസമ്മേളനത്തിൽ വകുപ്പ് മേധാവി ഡോ. പി.ടി. സൈനുദ്ദീൻ, അധ്യാപകരായ ഡോ. പി.പി. അബ്ദുല്ലത്തീഫ്, ഡോ. പി.പി. ജാഫർ സ്വാദിഖ്, ഡോ. മുഹമ്മദ് ചേനാടൻ, അറബിക് അലുംനി സെക്രട്ടറി എം.പി. റാഫി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story