Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമമ്പാട്...

മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തുനിന്ന് കണ്ണിയൻ റുഖിയ ഇന്ന് പടിയിറങ്ങും

text_fields
bookmark_border
നിലമ്പൂർ: രണ്ടുവർഷത്തെ വികസന നേട്ടങ്ങളുമായി മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കണ്ണിയൻ റുഖിയ ഇന്ന് പടിയിറങ്ങും. പ്രസിഡൻറ് വനിത സംവരണമായതിനാൽ യു.ഡി.എഫിൽ ലീഗിന് മാത്രമാണ് വനിതകളുള്ളത്. ധാരണപ്രകാരം രണ്ടുവർഷമാണ് റുഖിയക്ക് പദവിയുള്ളൂ. ഇതിനോടകം നിരവധി വികസന പ്രവർത്തനങ്ങളും പഞ്ചായത്തിൽ നടപ്പാക്കാനായി എന്നത് റുഖിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് അഭിമാനിക്കാൻ വക നൽകിയിരിക്കുകയാണ്. മമ്പാട് പി.എച്ച്.സിക്ക് വനിതാവിശ്രമ കേന്ദ്രം, പി.എച്ച്.സിയിൽ പഞ്ചായത്ത് ഫണ്ടിൽ അധിക ഡോക്ടറെ നിയമിച്ച് രോഗികൾക്ക് ആശ്വാസകരമായതും ഭരണസമിതിയുടെ വികസന നേട്ടമാണ്. 60 കഴിഞ്ഞ പഞ്ചായത്തിലെ മുഴുവൻ പേർക്കും മരുന്ന് സൗജന്യമാണ്. ഇതിനായി സ്റ്റാഫിനെ നിയമിച്ചതിന് പുറമേ വർഷത്തിൽ 15 ലക്ഷം രൂപയുടെ പദ്ധതിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഭവന പദ്ധതിക്ക് മാത്രം അരക്കോടി രൂപയാണ് നീക്കിവെച്ചത്. വിദ്യാഭ്യാസ മേഖലയിലും ഭൗതിക സൗകര്യങ്ങളോടെയുള്ള സ്കൂൾ കെട്ടിടങ്ങൾ, നിർധനർക്ക് 315 കട്ടിലുകൾ, വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ, സൈക്കിളുകൾ, പഠനോപകരണങ്ങൾ, വാട്ടർ ടാങ്ക് തുടങ്ങിയവ വിതരണം ചെയ്തും ഭരണസമിതി വികസനത്തിൽ പ്രശംസ പിടിച്ചുപറ്റി. തികഞ്ഞ ചാരിതാർഥ്യത്തോടെയാണ് താൻ പടിയിറങ്ങുന്നതെന്ന് കണ്ണിയൻ റുഖിയ പറഞ്ഞു. പടം- കണ്ണിയൻ റുഖിയ
Show Full Article
TAGS:LOCAL NEWS 
Next Story