Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅഞ്ചച്ചവിടിയുടെ...

അഞ്ചച്ചവിടിയുടെ കാല്‍പ്പന്ത് സ്വപ്​നങ്ങള്‍ക്ക് ചിറക് പകര്‍ന്ന് മൈതാനം യാഥാര്‍ഥ്യമായി

text_fields
bookmark_border
കാളികാവ്: നാടൊരുമിച്ച് കാല്‍പ്പന്ത് വിസ്മയം തീര്‍ക്കാന്‍ കളി മൈതാനം യാഥാര്‍ഥ്യമായ ആഹ്ലാദത്തിലാണ് അഞ്ചച്ചവിടി നിവാസികൾ. സമരത്തിലൂടെ ഹൈസ്‌കൂളും സഹനത്തിലൂടെ മൈതാനവും സ്വന്തമാക്കിയ ചരിത്രമാണ് അഞ്ചച്ചവിടി ഗവ. ഹൈസ്‌കൂളിനു പറയാനുള്ളത്. ഒത്തൊരുയുടെ ഫലമായി ഇപ്പോള്‍ നിലവിലെ കളി മൈതാനം നവീകരിച്ചിരിക്കുകയാണ്. അഞ്ചച്ചവിടി ഗവ. യു.പി സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്ന ആവശ്യത്തിന് വിലങ്ങു തടിയായത് സ്വന്തമായി മൈതാനമില്ല എന്ന പരിമിതിയായിരുന്നു. ഈ സ്വപ്നം യാഥാര്‍ഥ്യമാക്കാനായി കൂലിപ്പണിക്കാരും പ്രവാസികളുമടങ്ങുന്ന സംഘം മുന്നിട്ടിറങ്ങി. ഒരുവര്‍ഷത്തെ നിരന്തര പ്രവര്‍ത്തനം കൊണ്ട് 20 ലക്ഷത്തോളം വിലവരുന്ന ഒന്നര ഏക്കറോളം ഭൂമി സ്‌കൂളിനടുത്ത് സ്വന്തം െചലവില്‍ വാങ്ങി സ്‌കൂളിന് ദാനം ചെയ്തു. കേന്ദ്ര സർക്കാറി‍​െൻറ പൈക്ക പദ്ധതിയില്‍നിന്ന് രണ്ടര ലക്ഷവും എ.പി. അനിൽകുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അഞ്ചുലക്ഷവും എം.ഐ. ഷാനാവാസി‍​െൻറ എം.പി ഫണ്ടിൽനിന്ന് 10 ലക്ഷവും ലഭ്യമാക്കിയാണ് മൈതാനം പൂർണതോതിൽ സജ്ജമാക്കിയത്. ഗ്രാമപഞ്ചായത്തി‍​െൻറ വികസന ഫണ്ടില്‍നിന്ന് പാര്‍ശ്വഭിത്തിയും നടപ്പാലവും നിര്‍മിച്ചു. മൈതാനത്ത് സെവന്‍സ് ഫുട്ബാള്‍ മത്സരങ്ങള്‍ക്കും കഴിഞ്ഞദിവസം തുടക്കമായി.
Show Full Article
TAGS:LOCAL NEWS 
Next Story