Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.പി.ഐ സംസ്ഥാന...

സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് കരുളായിയില്‍നിന്ന്​ പച്ചക്കറികള്‍

text_fields
bookmark_border
കരുളായി: ആദ്യമായി മലപ്പുറത്ത് നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് എത്തുന്നവർക്ക് സദ്യ വിളമ്പാന്‍ കറിക്കുള്ള പച്ചക്കറികള്‍ കരുളായിയില്‍നിന്ന്. മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെയാണ് സമ്മേളനം. ഇതിനുവേണ്ടി കരുളായിയിലെ സി.പി.ഐ പ്രവര്‍ത്തകര്‍ സ്ഥലം പാട്ടത്തിനെടുത്ത് ജൈവ കാര്‍ഷിക രീതിയിലാണ് പച്ചക്കറി ഉണ്ടാക്കിയത്. മാസങ്ങള്‍ക്ക് മുമ്പ് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പച്ചക്കറിയുടെ വിത്തിടല്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയിരുന്നു. കുമ്പളം, മത്തന്‍, വെള്ളരി, പയര്‍ എന്നിവയാണ് കൃഷി നടത്തിയിരുന്നത്. കൂടാതെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉല്‍പ്പാദിപ്പിച്ച കാര്‍ഷിക ഉല്‍പന്നങ്ങള്‍ അടക്കം അഞ്ചുടണ്‍ പച്ചക്കറിയാണ് കൊണ്ടുപോയത്. ഉല്‍പന്ന സംഭരണം ഉത്സവച്ഛായായിലാണ് പ്രവര്‍ത്തകര്‍ സമ്മേളനനഗരിയിലേക്ക് കയറ്റി അയച്ചത്. ഉല്‍പന്ന സമാഹരണം സമ്മേളനത്തിലേക്ക് കൊണ്ടുപോകുന്നതി‍​െൻറ ഉദ്ഘാടനം സി.പി.ഐ ജില്ല സെക്രട്ടറി പി.പി. സുനീര്‍ നിര്‍വഹിച്ചു. കര്‍ഷകരായ അബ്ദുല്ല ഹാജി, ഉമ്മര്‍ ചിറ്റങ്ങാടന്‍, അച്ചന്‍ക്കുഞ്ഞ്, ശശി എന്നിവരെ ആദരിച്ചു. സമ്മേളന ധനശേഖരണത്തിനായി പാര്‍ട്ടിപ്രവര്‍ത്തകരുടെ വിടുകളില്‍നിന്ന് സമാഹരിച്ച തുക സുലൈമാന്‍ ജില്ല സെക്രട്ടറിക്ക് കൈമാറി. സി.പി.ഐ കരുളായി ലോക്കല്‍ സെക്രട്ടറി സക്കീര്‍ മുണ്ടമ്പ്ര അധ്യക്ഷത വഹിച്ചു. കിസാന്‍സഭ സംസ്ഥാന ട്രഷറര്‍ തുളസിദാസ് പി. മേനോന്‍, സി.പി.ഐ ജില്ല കമ്മിറ്റി അംഗം കെ. മനോജ്, ടി.കെ. വിജയന്‍, എ.പി. രാജഗോപാല്‍, ടി.കെ. ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story