Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right136 സ്​കൂളുകൾക്ക്​...

136 സ്​കൂളുകൾക്ക്​ അംഗീകാരമില്ലെന്ന്​ വിദ്യാഭ്യാസ വകുപ്പ്​

text_fields
bookmark_border
മലപ്പുറം: ജില്ലയിൽ 17 ഉപജില്ലകളിലായി 136 സ്കൂളുകൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് ജില്ല വിദ്യാഭ്യാസ വകുപ്പ്. വണ്ടൂർ, കൊണ്ടോട്ടി, തിരൂർ ഉപജില്ലകളിലാണ് ഇത്തരത്തിലുള്ള കൂടുതൽ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത്. ഇവയിൽ പ്രൈമറിയും ഹൈസ്കൂളുകളുമുണ്ട്. ഹയർ സെക്കൻഡറി കുറവാണ്. ഇത്തരം വിദ്യാലയങ്ങളിൽ 2009ന് മുമ്പും ശേഷവും സ്ഥാപിതമായത് ഏതെല്ലാമാണ് എന്നുള്ള വേർതിരിച്ച റിപ്പോർട്ട് നൽകാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരം ഡി.ഡി.ഇ അധികൃതർ ഉടൻ ഡി.പി.െഎക്ക് റിപ്പോർട്ട് നൽകും. 2009ലും അതിനുമുമ്പും സ്ഥാപിതമായ വിദ്യാലയങ്ങളിൽ കൂടുതലും എൻ.ഒ.സി വാങ്ങിയതിനാൽ ഇവയെ അംഗീകാരമില്ലാത്ത വിദ്യാലയങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തില്ലെന്നാണ് സൂചന. മാർച്ച് 31നകം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് അംഗീകാരമില്ലാത്ത വിദ്യാലയങ്ങളുടെ മാനേജ്മ​െൻറിന് വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. അടുത്ത അധ്യയനവർഷം ഇത്തരം വിദ്യാലയങ്ങൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാട്. സി.ബി.എസ്.ഇ സ്കൂളുകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. അംഗീകാരമില്ലാത്ത സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കരുതെന്നും യോഗ്യതയില്ലാത്ത അധ്യാപകരെ പ്രവർത്തിപ്പിക്കാൻ അനുവദിക്കരുതെന്നുമുള്ള വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ചാണ് സ്കൂളുകൾക്ക് നോട്ടീസ് നൽകുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു. സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ ന്യൂനപക്ഷ സംഘടനകളും അധ്യാപകരും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story