Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിഭാഗീയതയും...

വിഭാഗീയതയും അധികാരമോഹവും ഭീഷണിയെന്ന്​ സി.പി.​െഎ

text_fields
bookmark_border
മലപ്പുറം: സി.പി.െഎ സംസ്ഥാന സമ്മേളനത്തിൽ പാർട്ടിയിലെ പുതിയ വിഭാഗീയത പ്രവണതകൾ ചർച്ച ചെയ്യപ്പെടും. പാർട്ടിയിൽ അംഗങ്ങളുടെ എണ്ണം കൂടുകയും എല്ലാ ജില്ലകളിലും പാർട്ടിക്ക് പുതുജീവൻ കൈവരുകയും ചെയ്തിട്ടുണ്ടെങ്കിലും നേതൃത്വം പിടിച്ചെടുക്കാനുള്ള ശ്രമവും പ്രദേശിക തർക്കങ്ങളും രൂക്ഷമാവുകയാണെന്ന് സംസ്ഥാന എക്സിക്യൂട്ടിവ് വിലയിരുത്തുന്നു. കാനം-കെ.ഇ വിഭാഗങ്ങളായി തിരിഞ്ഞ് നേതൃസ്ഥാനത്തേക്ക് മത്സരത്തി​െൻറ വക്കോളമെത്തിയ കോട്ടയം സമ്മേളനത്തിനുശേഷം വിഭാഗീയതക്ക് ശമനമുണ്ടായെങ്കിലും ഇതി​െൻറ ശേഷിപ്പ് പല ജില്ലകളിലും നിലനിൽക്കുകയാണ്. പ്രാദേശിക ഗ്രൂപ് തർക്കങ്ങളും ജില്ല സമ്മേളനങ്ങളിൽ പലയിടത്തും പ്രതിഫലിച്ചു. മൂന്ന് ജില്ല സമ്മേളനങ്ങളിൽ മത്സരം നടന്നത് പാർട്ടിയിൽ വിഭാഗീയത തലപൊക്കുന്നതി​െൻറ തെളിവായി സേമ്മളനത്തിന് മുന്നോടിയായി ചേർന്ന സംസ്ഥാന എക്സിക്യൂട്ടിവിൽ വിമർശനമുയർന്നിരുന്നു. വയനാട്ടിൽ ജില്ല സെക്രട്ടറിയായി ഒൗദ്യോഗികപക്ഷം കണ്ടുവെച്ച ആൾ ഉൾപ്പെടെ രണ്ടുപേർ തോറ്റു. പാലക്കാട്ട് ജില്ല നേതൃത്വം അവതരിപ്പിച്ച പാനലിനെതിരെ ഒമ്പത് പേരാണ് മത്സരിച്ചത്. ഇവരിൽ രണ്ടുപേർ ജയിച്ചുകയറി. കാനം രാജേന്ദ്രൻ നേരിട്ട് ഇടപെട്ടിട്ടും പാലക്കാട്ട് മത്സരം ഒഴിവാക്കാൻ സാധിച്ചില്ല. എറണാകുളം ജില്ലയിലും കടുത്ത മത്സരമുണ്ടായി. രൂക്ഷമായ തർക്കം കാരണം എറണാകുളത്തും പാലക്കാടും പുലർച്ചയാണ് തെരെഞ്ഞടുപ്പ് പൂർത്തിയായത്. മലപ്പുറം ജില്ല സമ്മേളനത്തിൽ നേതൃത്വം ഇടപെട്ട് മത്സരം തടയുകയായിരുന്നു. കീഴ്ത്തട്ടിൽ പലയിടത്തും മത്സരവും ലോബിയിങ്ങും അരങ്ങേറിയതും എക്സിക്യൂട്ടിവ് ഗൗരവമായി കാണുന്നുണ്ട്. പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രൂക്ഷമായ വിഭാഗീയതയെതുടർന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഒരു വിഭാഗം ഇറങ്ങിപ്പോയിരുന്നു. ജില്ല നേതൃത്വത്തിന് അനഭിമതരായവർ കീഴ്ഘടകങ്ങളിൽ നേതൃത്വത്തിൽ വരുന്നത് തടയാൻ ബോധപൂർവമായ നീക്കമാണ് പലയിടത്തും പൊട്ടിത്തെറിലേക്ക് നയിച്ചതെന്ന് വിലയിരുത്തലുണ്ട്. ക്രിമിനലുകളും കമ്യൂണിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളാത്തവരുമായവർ പലയിടത്തും കയറിപ്പറ്റിയിട്ടുണ്ട്. ഇത്തരമാളുകളെ സംസ്ഥാന നേതൃത്വംതന്നെ പാർട്ടിയിലേക്ക് അംഗത്വം നൽകി സ്വീകരിച്ചതി​െൻറ പരിണിതഫലമാണ് മണ്ണാർക്കാട്ട് കണ്ടതെന്ന് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story