Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.പി.​െഎ സമ്മേളനം:...

സി.പി.​െഎ സമ്മേളനം: മാണി വീണ്ടും കത്തും

text_fields
bookmark_border
മലപ്പുറം: മുന്നണി വിപുലീകരണ വിഷയത്തിൽ രണ്ടുവഴിക്ക് നീങ്ങുന്ന സി.പി.എമ്മും സി.പി.െഎയും തമ്മിലെ പോര് രൂക്ഷമാകുമോയെന്ന് വ്യക്തമാകുന്നതായിരിക്കും വ്യാഴാഴ്ച മലപ്പുറത്ത് ആരംഭിക്കുന്ന സി.പി.െഎ സംസ്ഥാന സമ്മേളനം. മുന്നണി വിപുലീകരണം എൽ.ഡി.എഫിൽ ചർച്ച ചെയ്ത ശേഷമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞുവെച്ചിട്ടുണ്ടെങ്കിലും അതുകൊണ്ടുമാത്രം സി.പി.െഎ തൃപ്തിപ്പെടാൻ സാധ്യതയില്ല. വ്യാഴാഴ്ച സെക്രട്ടറി കാനം രാജേന്ദ്രൻ അവതരിപ്പിക്കുന്ന സംഘടന, രാഷ്ട്രീയ റിപ്പോർട്ടിലും തുടർന്ന് നടക്കുന്ന ചർച്ചകളിലും മുന്നണി വിപുലീകരണം മുഖ്യവിഷയമാവും. അഴിമതിക്കാരെ മുന്നണിയിൽ വേണ്ടെന്ന സി.പി.െഎ നിലപാട് തള്ളുക സി.പി.എമ്മിന് എളുപ്പമല്ല. സമ്മേളനത്തിൽ അവതരിപ്പിക്കുന്ന കരടു രാഷ്ട്രീയ റിപ്പോർട്ടിൽ കേരള കോൺഗ്രസി​െൻറ മുന്നണി പ്രവേശനം അംഗീകരിക്കില്ലെന്ന് പരാമർശമുണ്ട്. ഇതിലൂന്നിയുള്ള പൊതുചർച്ചയിൽ മാണിയെ ആനയിച്ചുകൊണ്ടുവരുന്ന സി.പി.എമ്മിനെതിരെ രൂക്ഷവിമർശനം ഉയരുമെന്ന് ഉറപ്പാണ്. കാനത്തി​െൻറ കർക്കശ നിലപാടിനൊപ്പമാണ് പാർട്ടിയിലെ ഭൂരിപക്ഷവും. മാണിയെ കൊണ്ടുവരുന്നതിലൂടെ സി.പി.െഎയെ ഒതുക്കുകയെന്ന രഹസ്യഅജണ്ടയാണ് സി.പി.എമ്മിനുള്ളതെന്ന് പാർട്ടി നേതൃത്വം കരുതുന്നു. വിഭാഗീയതയൊഴിഞ്ഞപ്പോൾ സി.പി.െഎയെ ലക്ഷ്യമിട്ടാണ് സി.പി.എം നീക്കമെന്നും ഇത് അനുവദിക്കാൻ പറ്റില്ലെന്നുമാണ് പാർട്ടി ജില്ല സമ്മേളനങ്ങളിലുയർന്ന പൊതുവികാരം. സി.പി.എം സംസ്ഥാന സമ്മേളനവേളയിൽ കെ.എം. മാണിക്കെതിരെ കാനം നടത്തിയത് ശക്തമായ കടന്നാക്രമണമാണ്. മാണി ഗ്രൂപ്പിനെ നുഴഞ്ഞുകയറ്റക്കാരെന്നും വഴിയിൽ കിടക്കുന്നവരെന്നും ആക്ഷേപം ചൊരിഞ്ഞു. എൽ.ഡി.എഫ് സെൽഫ് ഗോൾ അടിക്കേണ്ടെന്നും കാനം സി.പി.എം പി.ബി അംഗത്തെ വേദിയിലിരുത്തി മുന്നറിയിപ്പ് നൽകി. ഇടത് െഎക്യം പരമപ്രധാനമായതിനാൽ പ്രശ്നത്തിൽ കരുതലോടെയാണ് സി.പി.എം പ്രതികരിച്ചത്. വിഷയം പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്യുമെന്നാണ് കോടിയേരി വ്യക്തമാക്കിയത്. വിവാദം കെട്ടടങ്ങിയിട്ടില്ലാത്തതിനാൽ സി.പി.െഎ സമ്മേളനത്തി​െൻറ രണ്ടാം ദിവസം പിണറായിയുടെ സാന്നിധ്യത്തിന് രാഷ്ട്രീയ പ്രാധാന്യമേറുകയാണ്. വെള്ളിയാഴ്ച രാവിലെ പത്തിന് 'ഇടതുപക്ഷം: പ്രതീക്ഷകളും സാധ്യതകളും' വിഷയത്തിലുള്ള ചർച്ചയിലാണ് മുഖ്യമന്ത്രി സമ്മേളന പ്രതിനിധികളെ അഭിസംബോധന ചെയ്യുന്നത്. മാണി വിഷയത്തിൽ സി.പി.െഎക്കുള്ള പരോക്ഷ മറുപടികൂടി പിണറായിയുടെ പ്രസംഗത്തിലുണ്ടാവും. കാനം രാജേന്ദ്രൻ അധ്യക്ഷനാകുന്ന പരിപാടിയിൽ മുന്നണി പ്രവേശനം കാത്തിരിക്കുന്ന എം.പി. വീരേന്ദ്രകുമാർ പെങ്കടുക്കുന്നതും ജനതാദൾ (എസ്) നേതാവും ചിറ്റൂർ എം.എൽ.എയുമായ കെ. കൃഷ്ണൻകുട്ടിയുടെ സാന്നിധ്യവും പ്രാധാന്യമർഹിക്കുന്നു. മുന്നണി വിപുലീകരണ കാര്യത്തിൽ നാല് പ്രമുഖ നേതാക്കൾ നിലപാട് വിശദീകരിക്കുന്ന വേദി കൂടിയാവുകയാണ് സി.പി.െഎ സമ്മേളനം.
Show Full Article
TAGS:LOCAL NEWS 
Next Story