Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനവീകരിച്ച ക്ലാസ്​ റൂം...

നവീകരിച്ച ക്ലാസ്​ റൂം ഉദ്​ഘാടനം

text_fields
bookmark_border
മലപ്പുറം: ഗവ. ബോയ്സ് ഹയർ െസക്കൻഡറി സ്കൂളി​െൻറ സ്മാർട്ട് ക്ലാസ് റൂം നവീകരണവും പൂർവ വിദ്യാർഥി സംഗമവും മുനിസിപ്പൽ ചെയർപേഴ്സൻ സി.എച്ച്. ജമീല ഉദ്ഘാടനം ചെയ്തു. '98-99 വർഷത്തിലെ പൂർവ വിദ്യാർഥികളാണ് സ്മാർട്ട് റൂം നവീകരിച്ചത്. മുൻകാല അധ്യാപകരായ ജയപ്രകാശ്, ഗീതാഭായ്, ഇബ്രാഹിം, അനീസുറഹ്മാൻ, ഗോപാലകൃഷ്ണപിള്ള എന്നിവരെ ആദരിച്ചു. പ്രധാനാധ്യാപിക ടി. ഗീത അധ്യക്ഷത വഹിച്ചു. മൂസ നിസാർ, റീജു, ഷുക്കൂർ എന്നിവർ സംസാരിച്ചു. പി. ഷാനവാസ് സ്വാഗതവും നൗഫൽ നാലകത്ത് നന്ദിയും പറഞ്ഞു. വൈദ്യുതി മുടങ്ങും മലപ്പുറം: മലാപ്പറമ്പ് 220 കെ.വി സബ്സ്റ്റേഷനിൽനിന്ന് പെരിന്തൽമണ്ണ, മേലാറ്റൂർ സബ്സ്റ്റേഷനുകളിലേക്ക് നേരിട്ടുള്ള 110 കെ.വി ലൈൻ നിർമിക്കുന്ന പ്രവർത്തനവുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ, മേലാറ്റൂർ, രാമപുരം പ്രദേശങ്ങളിൽ മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ രാവിലെ എട്ട് മുതൽ ആറുവരെ വൈദ്യുതി ഭാഗികമായി തടസ്സപ്പെടും. കൺവെൻഷൻ വെസ്റ്റ് കോഡൂർ: വെൽഫെയർ പാർട്ടി കോഡൂർ പഞ്ചായത്ത് കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ ആരിഫ് ചുണ്ടയിൽ ഉദ്ഘാടനം ചെയ്തു. എ. സദറുദ്ദീൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: വി.എ. റഹ്മാൻ (പ്രസി.), ബാവ മാസ്റ്റർ (സെക്ര.), കെ. ഹംസക്കുട്ടി (ട്രഷ.), ഇസ്ഹാഖ്, സഹ്ല (വൈസ് പ്രസി.), എം. അബ്ദുറഹ്മാൻ, പി. സാബിറ (അസി. സെക്ര.).
Show Full Article
TAGS:LOCAL NEWS 
Next Story