Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശാസ്​ത്രയാൻ പ്രദർശനം...

ശാസ്​ത്രയാൻ പ്രദർശനം നാളെ മുതൽ

text_fields
bookmark_border
മലപ്പുറം: സംസ്ഥാന സർക്കാർ ധനസഹായത്തോടെ മലപ്പുറം ഗവ. കോളജിലെ മാനവിക-ശാസ്ത്ര വകുപ്പുകൾ ചേർന്ന് മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ 'ശാസ്ത്രയാൻ' പ്രദർശനം നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പൊതുജനങ്ങൾക്കും സ്കൂൾ വിദ്യാർഥികൾക്കും കോളജ് വിദ്യാഭ്യാസ ബോധവത്കരണം ലക്ഷ്യമിട്ട് രാഷ്ട്രീയ ഉച്ചതരൺ ശിക്ഷ അഭിയാ​െൻറ (റൂസ) നേതൃത്വത്തിലാണ് പ്രദർശനം. വ്യാഴാഴ്ച രാവിലെ 10ന് എം.എസ്.പി ഡെപ്യൂട്ടി കമാൻഡൻറ് കുരികേശ് മാത്യു ഉദ്ഘാടനം ചെയ്യും. ശാസ്ത്ര പരീക്ഷണങ്ങൾ, മായം തിരിച്ചറിയാനുള്ള മാർഗങ്ങൾ, വാന നിരീക്ഷണം, പ്ലാനറ്റേറിയം ഷോ, കുട്ടികൾ നിർമിച്ച ഡോക്യുമ​െൻററികളുടെ പ്രദർശനം എന്നിവ നടക്കും. പേപ്പർ ബാഗ്, സോപ്പ്, ഗ്ലാസ് പെയിൻറിങ്, ബുക്ക് ബൈൻഡിങ് നിർമാണ പരിശീലനവും സംഘടിപ്പിക്കും. കോളജ് പ്രിൻസിപ്പൽ ഡോ. വി. ഗോപകുമാർ, കോഒാഡിനേറ്റർ പ്രഫ. അമർനാഥ്, പബ്ലിസിറ്റി കൺവീനർ ഡോ. എസ്. സഞ്ജയ്, അറബിക് പഠനവിഭാഗം മേധാവി ഡോ. കെ. മുഹമ്മദ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story