Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.എം. അക്ബറി​െൻറ...

എം.എം. അക്ബറി​െൻറ അറസ്​റ്റ്​ ഏകപക്ഷീയം ^കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
എം.എം. അക്ബറി​െൻറ അറസ്റ്റ് ഏകപക്ഷീയം -കുഞ്ഞാലിക്കുട്ടി മലപ്പുറം: മതപ്രഭാഷകനും പീസ് എജുക്കേഷനല്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ എം.എം. അക്ബറിനെ അറസ്റ്റ് ചെയ്ത നടപടി ഏകപക്ഷീയമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. വിഷയം ഇത്ര ഭീകരമായി ചിത്രീകരിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ബി.ജെ.പിക്ക് ഇതില്‍ വ്യക്തമായ അജണ്ടയുണ്ട്. എന്നാല്‍, എല്‍.ഡി.എഫ് സര്‍ക്കാറിന് എന്ത് ഗുണമാണുള്ളതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം വാർത്തകുറിപ്പിൽ ആവശ്യപ്പെട്ടു. 153-എ ചുമത്തിയാണ് എം.എം. അക്ബറിനെ അറസ്റ്റ് ചെയ്തതെങ്കില്‍ പത്തോളം പേർക്കെതിരെ നിലവില്‍ ഇൗ കേസുണ്ട്. മതസ്പർധ വളർത്തി ക്രമസമാധാനം തകർക്കുന്ന പ്രസംഗങ്ങളും പ്രസ്താവനകളും നടത്തിയവര്‍ കേരളത്തിലുണ്ട്. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തയാറാവുന്നില്ല. പറവൂരിൽ ലഘുലേഖ വിതരണം ചെയ്തതി​െൻറ പേരിൽ അറസ്റ്റ് ചെയ്തതും ഷംസുദ്ദീന്‍ പാലത്തിനെതിരായ കേസും ഇതിനൊപ്പം ചേര്‍ത്തുവായിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story