Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുന്നുമ്മലിൽ

കുന്നുമ്മലിൽ തീപിടിത്തം

text_fields
bookmark_border
മലപ്പുറം: കുന്നുമ്മൽ ടൗണില്‍ സ​െൻറ് ജെമ്മാസ് സ്‌കൂളിന് സമീപം കെട്ടിടങ്ങളുടെ പിന്നിൽ ചപ്പുചവറുകൾക്ക് തീപിടിച്ചു. വൈകീട്ട് 6.45ഓടെയായിരുന്നു സംഭവം. കടകളില്‍നിന്ന് ഒഴിവാക്കുന്ന ചപ്പുചവറുകള്‍ക്ക് ആരോ തീയിട്ടതാണെന്ന് കരുതുന്നു. തീ ഉയർന്ന് ആളിക്കത്തിയതോടെ വ്യാപാരികളും സമീപവാസികളും പരിഭ്രാന്തിയിലായി. ഇവർ സമയോചിതമായി ഇടപെട്ടാണ് വൻ അപകടം ഒഴിവാക്കിയത്. അഗ്നിശമനസേനയെത്തി തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് തടഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story