Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബാങ്കുകൾക്ക്...

ബാങ്കുകൾക്ക് പൊലീസി​െൻറ സുരക്ഷ നിർദേശങ്ങൾ

text_fields
bookmark_border
കൊളത്തൂർ: ധനകാര്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന കവർച്ച തടയുന്നതിന് ബാങ്കുകൾക്ക് പൊലീസ് സുരക്ഷ നിർദേശങ്ങൾ നൽകി. തൃശൂർ റേഞ്ച് ഐ.ജിയുടെ ഉത്തരവി​െൻറ അടിസ്ഥാനത്തിലാണ് പ്രത്യേകയോഗം വിളിച്ച നിർദേശം നൽകിയത്. ഒറ്റപ്പെട്ടതും ജനവാസം ഇല്ലാത്തതുമായ സ്ഥലങ്ങളിൽ ബാങ്കുകൾ തുടങ്ങാൻ പാടില്ല. കോൺക്രീറ്റ് കെട്ടിടങ്ങളുടെ ഗ്രൗണ്ട് ഫ്ലോറുകളിൽ മാത്രമേ പ്രവർത്തിക്കാവൂ. ബാങ്കിനോട് ചേർന്ന മുറികൾ വാടകക്ക് നൽകരുത്. ഒരു പ്രവേശന കവാടം മാത്രമേ ഉണ്ടാകാവൂ. പണവും സ്വർണവും സൂക്ഷിക്കാൻ പ്രത്യേക ലോക്കർ വേണം. ലോക്കറുകൾക്ക് വാതിലും ഗ്രില്ലും നിർബന്ധം. ലോക്കർ മുറിയിൽ പൊലീസ് ഫോൺ നമ്പർ കണക്റ്റ് ചെയ്ത ഇലക്ട്രോണിക് അലാറം വേണം. പണവും സ്വർണവും കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് പ്രത്യേക കാബിൻ വേണം. ബാങ്കിന് മുന്നിൽ പൊലീസ് ബീറ്റ് ബോക്സ് സ്ഥാപിക്കണം. ചുറ്റും മതിയായ വെളിച്ചം വേണം. സി.സി.ടി.വി, സുരക്ഷ ജീവനക്കാർ, അഗ്നിബാധ തടയുന്നതിനുള്ള സംവിധാനം എന്നിവയും വേണം. കൊളത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാങ്ക് മാനേജർമാർ, സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. എസ്.ഐ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. kolathur ps meeting: കൊളത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാങ്ക് അധികൃതരുടെ യോഗത്തിൽ എസ്.ഐ സുരേഷ് ബാബു സംസാരിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story