Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനീതം കാമ്പയിൻ റാലിയും...

നീതം കാമ്പയിൻ റാലിയും പൊതുയോഗവും

text_fields
bookmark_border
മലപ്പുറം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളെ പ്രതിരോധിക്കുക, സ്ത്രീ-ശിശു സൗഹൃദ പ്രാദേശിക ഇടം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ നഗരസഭ കുടുംബശ്രീ സി.ഡി.എസ് സംഘടിപ്പിക്കുന്ന നീതം കാമ്പയിനി​െൻറ ഭാഗമായി റാലിയും പൊതുയോഗവും നടത്തി. നഗരസഭാധ്യക്ഷ സി.എച്ച്. ജമീല ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ഒന്ന് ചെയർപേഴ്സൻ വി.കെ. ജമീല അധ്യക്ഷത വഹിച്ചു. സി.ഡി.എസ് രണ്ട് ചെയർപേഴ്സൻ പി. ഖദീജ റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരംസമിതി അധ്യക്ഷ മറിയുമ്മ ഷരീഫ്, കൗൺസിലർമാരായ സലീന റസാഖ്, സൈനബ തണ്ടുതുലാൻ എന്നിവർ സംസാരിച്ചു. സുജാത പരമേശ്വരൻ സ്വാഗതവും ടി. നവാസ് നന്ദിയും പറഞ്ഞു. mpmrs1 നീതം കാമ്പയിൻ ഭാഗമായി മലപ്പുറത്ത് നഗരസഭ കുടുംബശ്രീ നടത്തിയ റാലി
Show Full Article
TAGS:LOCAL NEWS 
Next Story