Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഅ്ദനിക്കായി ജില്ല...

മഅ്ദനിക്കായി ജില്ല കേന്ദ്രങ്ങളില്‍ ഉപവാസം ഇന്ന്

text_fields
bookmark_border
കോട്ടക്കൽ: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിക്ക് ചികിത്സ ലഭ്യമാക്കാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പൊതുസമൂഹവും രംഗത്തിറങ്ങണമെന്ന് പി.ടി.യു.സി സംസ്ഥാന പ്രസിഡൻറ് സക്കീര്‍ പരപ്പനങ്ങാടി വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാൻ കോണ്‍ഗ്രസി​െൻറ ദേശീയ നേതൃത്വം അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഉറപ്പുപാലിക്കുക, വിചാരണ ഉടന്‍ പൂര്‍ത്തിയാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പി.ഡി.പി ബുധനാഴ്ച ജില്ല കേന്ദ്രങ്ങളില്‍ ഉപവാസം നടത്തുമെന്നും സംസ്ഥാനകമ്മിറ്റി അംഗം അസീസ് വെളിയങ്കോട്, ജില്ല വൈസ് പ്രസിഡൻറ് ഷാഹുല്‍ പള്ളിക്കല്‍, ജില്ല സെക്രട്ടറി ഫൈസല്‍ കന്മനം, എം. മന്‍സൂര്‍ തുടങ്ങിയവര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story