Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗ്രാമപഞ്ചായത്ത്...

ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ നീക്കണമെന്നാവശ്യപ്പെട്ട് ഭരണ സമിതി പ്രമേയം

text_fields
bookmark_border
ചെർപ്പുളശ്ശേരി: നെല്ലായ ഗ്രാമപഞ്ചായത്തിൽ സെക്രട്ടറിയെ നീക്കണമെന്നാവശ്യപ്പെട്ട് ഭരണസമിതി പ്രമേയം. പഞ്ചായത്ത് ഡയറക്ടറോടാണ് ഭരണസമിതി സെക്രട്ടറിയെ നീക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സെക്രട്ടറി അധികാരം ദുരുപയോഗം ചെയ്യുന്നു, വീടുകൾക്ക് നൽകേണ്ട നമ്പർ, അനുമതി എന്നിവയിൽ അകാരണമായി കാലതാമസം വരുത്തുന്നു, പൊതുജനങ്ങളിൽനിന്നും ലഭിക്കുന്ന ചോദ്യങ്ങൾക്ക് പഞ്ചായത്തിലെ രേഖകൾക്കും വസ്തുതകൾക്കും വിരുദ്ധമായ മറുപടികൾ നൽകി കളിപ്പിക്കുന്നു, ആശ്രയ ഗുണഭോക്താക്കളിൽനിന്ന് ലഭിച്ച അപ്പീലുകൾ പരിശോധിച്ച് തീർപ്പ് കൽപ്പിക്കാതെ ആശ്രയ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടയുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് അംഗമായ മെലാടയിൽ വാപ്പുട്ടിയാണ് നോട്ടീസ് നൽകിയത്. മറ്റൊരു യു.ഡി.എഫ് അംഗം ദീപക് കുമാർ പിന്തുണച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story