Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡി.എം.ഒ ഉത്തരവിന്...

ഡി.എം.ഒ ഉത്തരവിന് പുല്ലുവില; ചെറുതുരുത്തിയിൽനിന്ന് നിളയിലേക്ക് മാലിന്യമൊഴുക്കൽ തുടരുന്നു

text_fields
bookmark_border
ഷൊർണൂർ: ചെറുതുരുത്തി ടൗണിലെ ഹോട്ടലുകളിൽനിന്നും മറ്റുമുള്ള മലിനജലം ഭാരതപ്പുഴയിലേക്ക് ഒഴുക്കുന്നത് തുടരുന്നു. തൃശൂർ ജില്ല മെഡിക്കൽ ഓഫിസർ ഇതിനെതിരെ കർശന നിർദേശം നൽകിയിട്ടും വള്ളത്തോൾ നഗർ പഞ്ചായത്തധികൃതരും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും നടപടിയെടുക്കാൻ മടിച്ചുനിൽക്കുകയാണ്. പരിസ്ഥിതി പ്രവർത്തകർ നൽകിയ പരാതിയെ തുടർന്ന് ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. നിജസ്ഥിതി ജില്ല മെഡിക്കൽ ഓഫിസറെ അറിയിച്ചതിനെ തുടർന്ന് പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നത് നിർത്താൻ ഡി.എം.ഒ ഉത്തരവിടുകയും ചെയ്തു. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല. മാലിന്യം ഒഴുക്കുന്ന ഭാഗത്തല്ല ചെറുതുരുത്തിയിൽ വിതരണം ചെയ്യേണ്ട വെള്ളം പമ്പ് ചെയ്യുന്നത്. ഇതിനാൽ ചെറുതുരുത്തിയിലെ ജനങ്ങൾ പ്രശ്നമുണ്ടാക്കുന്നില്ല. ഷൊർണൂരിലെ ജനങ്ങളാണ് ഈ വെള്ളം കുടിക്കേണ്ടിവരുന്നത്. എന്നാൽ, ഷൊർണൂർ നഗരസഭയോ രാഷ്ട്രീയ പാർട്ടികളോ പ്രശ്നത്തിൽ ഇടപെട്ടിട്ടില്ല. ഷൊർണൂർ റെയിൽേവ സ്റ്റേഷനിലെ പ്ലാറ്റ്ഫോം യാർഡിൽ നിന്നുമുള്ള കക്കൂസ് മാലിന്യവും പുഴയിലേക്കാണ് ഒഴുക്കിവിടുന്നത്. ആരും ഇടപെടാത്ത സാഹചര്യത്തിൽ നദി സംരക്ഷകർ പ്രശ്നം ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story