Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓങ്ങല്ലൂരിൽ ഗ്രാമസഭകൾ...

ഓങ്ങല്ലൂരിൽ ഗ്രാമസഭകൾ കമ്പ്യൂട്ടർവത്കരിക്കുന്നു

text_fields
bookmark_border
പട്ടാമ്പി: പഞ്ചായത്തി​െൻറ നയപരമായ തീരുമാനങ്ങളിൽ നിർണായക പങ്കുള്ള ഗ്രാമസഭകൾ കമ്പ്യൂട്ടർവത്കരിച്ച് ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് മാതൃക സൃഷ്ടിക്കുന്നു. പലപ്പോഴും ഗ്രാമസഭ നടക്കുന്ന സമയത്ത് എത്താൻ കഴിയാത്തതിനാൽ പലർക്കും ആവശ്യങ്ങളും നിർദേശങ്ങളും ഗ്രാമസഭയിൽ അറിയിക്കാൻ സാധിക്കുന്നില്ല. ഇതിന് പരിഹാരമായാണ് കമ്പ്യൂട്ടർവത്കരണം. വിദേശരാജ്യങ്ങളിൽനിന്നുവരെ ഗ്രാമസഭകളിലേക്ക് നിർദേശങ്ങൾ സമർപ്പിക്കാനുള്ള സൗകര്യമുള്ളതായി പ്രസിഡൻറ് ജിഷാർ പറമ്പിൽ അവകാശപ്പെട്ടു. www.gramasabha.lsgkerala.gov.in എന്ന വെബ്സൈറ്റിൽ അതത് വാർഡിലെ ഗ്രാമസഭകളിലേക്കുള്ള നിർദേശങ്ങൾ നൽകാം. ഗ്രാമസഭയിൽ പങ്കെടുത്ത് അഭിപ്രായം പറയുന്നവരുടെ തുല്യപരിഗണന സൈറ്റിൽ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾക്കും ലഭിക്കും. മറുപടി അതത്‌ അംഗങ്ങൾ സൈറ്റ് വഴിതന്നെ നൽകുന്ന രീതിയിലാണ് സംവിധാനം. കേരളത്തിൽ ആദ്യമായി ഡിജിറ്റലൈസ് ചെയ്ത് പൊതുജനങ്ങളിൽനിന്ന് അഭിപ്രായം സ്വീകരിക്കുന്ന പ്രഥമ പഞ്ചായത്തായി മാറിയിരിക്കുകയാണ് ഓങ്ങല്ലൂർ.
Show Full Article
TAGS:LOCAL NEWS 
Next Story