Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചികിത്സ നിഷേധിച്ചതിനെ...

ചികിത്സ നിഷേധിച്ചതിനെ തുടർന്ന് രോഗി മരിച്ച സംഭവം; കുറ്റക്കാർക്കെതിരെ നടപടി വേണം -ദലിത് ഫോറം

text_fields
bookmark_border
പട്ടാമ്പി: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് രോഗി മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പധികൃതർ തയാറാവണമെന്ന് കേരള ദലിത് ഫോറം ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. പാലക്കാട് ജില്ല ആശുപത്രിയിൽ കഴിഞ്ഞ ദിവസം ചികിത്സ ലഭിക്കാതെ 11 വയസ്സുകാരൻ മരിച്ച സംഭവത്തിലും സമഗ്ര അന്വേഷണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ചോലയിൽ വേലായുധൻ അധ്യക്ഷത വഹിച്ചു. രാജേന്ദ്രൻ മുതുതല, സി.കെ. വിജയൻ, എം. കുഞ്ഞൻ, എം.പി. അനീഷ്, പി.പി. മാധവൻ, എം.പി. അഭിലാഷ്, പി. പ്രസാദ്, എൻ.പി. ബാലൻ, ഉണ്ണികൃഷ്ണൻ ചാലിപ്രം, സന്ദീഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story