Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസഫീറി​ന്​ നാട്​

സഫീറി​ന്​ നാട്​ വിടയേകി

text_fields
bookmark_border
മണ്ണാർക്കാട്: കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ സഫീറി​െൻറ മൃതദേഹം വൻ ജനാവലിയെ സാക്ഷിയാക്കി കുന്തിപ്പുഴ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് കുന്തിപ്പുഴയിലെ വീട്ടിലെത്തിച്ചത്. തുടർന്ന് കുന്തിപ്പുഴ കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷമായിരുന്നു ഖബറടക്കം. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ജനാസ നമസ്കാരത്തിന് നേതൃത്വം നൽകി. നൂറുകണക്കിന് േപരാണ് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്. എം.ബി. രാജേഷ് എം.പി, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, പി.വി. അബ്ദുൽ വഹാബ് എം.പി, എൻ. ശംസുദ്ദീൻ എം.എൽ.എ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ്, ജില്ല മുസ്ലിം ലീഗ് സെക്രട്ടറി മരക്കാർ മാരായമംഗലം, ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ, കെ.പി.സി.സി സെക്രട്ടറിമാരായ പി.ജെ. പൗലോസ്, സി. ചന്ദ്രൻ, സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോൺ, വെൽഫെയർ പാർട്ടി അഖിലേന്ത്യ സെക്രട്ടറി പി.സി. ഹംസ, അബ്ദുറഹ്മാൻ രണ്ടത്താണി എന്നിവർ സന്ദർശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story