Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമണ്ണാർക്കാട്ട്​...

മണ്ണാർക്കാട്ട്​ ഹർത്താൽ പൂർണം; പലയിടത്തും അക്രമം

text_fields
bookmark_border
മണ്ണാർക്കാട്/കല്ലടിക്കോട്: യൂത്ത് ലീഗ് പ്രവർത്തകൻ സഫീറി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് താലൂക്കിൽ യു.ഡി.എഫും വ്യാപാരി വ്യവസായി ഏകോപനസമിതിയും നടത്തിയ ഹർത്താൽ പൂർണം. പ്രദേശത്ത് ഞായറാഴ്ച രാത്രി തുടങ്ങിയ സംഘർഷാവസ്ഥക്ക് തിങ്കളാഴ്ചയും മാറ്റമുണ്ടായില്ല. സി.പി.ഐ ഓഫിസിന് സമീപം മുദ്രാവാക്യം വിളികളുമായി ഒത്തുചേർന്ന യൂത്ത് ലീഗ് പ്രവർത്തകരെ പിരിച്ചുവിടാൻ തിങ്കളാഴ്ച പുലർച്ച ഒന്നരയോടെ പൊലീസ് ലാത്തിവീശി. മൃതദേഹം സൂക്ഷിച്ച വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിക്ക് മുന്നിലും പ്രവർത്തകരെ നിയന്ത്രിക്കാൻ പുലർച്ച മൂന്നോടെ ലാത്തിവീശി. പത്ത് പ്രവർത്തകർക്ക് പരിക്കേറ്റു. വാഹനങ്ങൾ തകർന്നു. തിങ്കളാഴ്ച ഹർത്താലിനെ തുടർന്ന് പ്രവർത്തകർ വ്യാപകമായി റോഡ് ഉപരോധിച്ചു. കല്ലടിക്കോട്ട് മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്യുകയും അമൃത ടി.വിയുടെ വാഹനത്തിന് നേർക്ക് ആക്രമണമുണ്ടാവുകയും ചെയ്തു. അമൃത ടി.വി റിപ്പോർട്ടർ വിനീഷ് കൊട്ടാരത്തിൽ, കാമറമാൻ അനുരാഗ്, ഡ്രൈവർ അജിത്ത് എന്നിവർ സഞ്ചരിച്ച കാറാണ് ഉച്ചയോടെ തകർത്തത്. ഡ്രൈവറുടെ കണ്ണിന് ചില്ല് വീണ് പരിക്കേറ്റു. തുടർന്നുള്ള ലാത്തിച്ചാർജിൽ പത്ത് ലീഗ് പ്രവർത്തകർക്ക് പരിക്കേറ്റു. പലയിടത്തും ഇരുചക്രവാഹനങ്ങൾ വരെ റോഡിൽ തടഞ്ഞിട്ടു. യാത്രക്കാർക്ക് നേരെ കൈയേറ്റശ്രമം നടന്നു. കോടതിപ്പടിയിൽ ഡിവൈഡറുകളും കല്ലുകളും റോഡിന് കുറുകെയിട്ടു. കുന്തിപ്പുഴ പാലത്തിന് മുകളിലും ഗതാഗതം തടഞ്ഞു. നഗരത്തിൽ സി.പി.ഐയുടെ ബോർഡുകളും മറ്റും വ്യാപകമായി നശിപ്പിച്ചു. തച്ചമ്പാറ, പൊന്നംകോട്, കാരാകുറുശ്ശി, അലനല്ലൂർ, മണലടി, കല്ലടിക്കോട് ഭാഗങ്ങളിലും ഗതാഗതം തടസ്സപ്പെടുത്തി. കല്ലടിക്കോട്ട് പൊലീസ് പ്രകോപനമില്ലാതെ പ്രവർത്തകരെ മർദിച്ചതായി മുസ്ലിംലീഗ് കുറ്റപ്പെടുത്തി. കരിമ്പയിലെ ലീഗ് ഓഫിസിലും ജുമമസ്ജിദ് കോമ്പൗണ്ടിലും പൊലീസ് അതിക്രമം കാട്ടിയതായും റോഡരികിലെ വാഹനങ്ങൾ തകർത്തതായും പരാതിയുയർന്നു. അലനല്ലൂരിൽ സി.പി.ഐ പ്രാദേശിക നേതാവി​െൻറ ഉടമസ്ഥതയിലുള്ള ടെലിഫോൺ ബൂത്ത് തകർത്തു. പ്രവർത്തകന് കുത്തേറ്റ സ്ഥലത്ത് തൃശൂരിലെ ഫോറൻസിക് വിദഗ്ധ റിനി തോമസ്, പാലക്കാെട്ട വിരലടയാള വിദഗ്ധൻ രാജേഷ് കുമാർ എന്നിവർ പരിശോധന നടത്തി. സംഭവം നടന്ന കടയിൽനിന്ന് കുത്താനുപയോഗിച്ച കത്തിയുടെ ഉറ കണ്ടെത്തി. കുന്തിപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് പരിശോധന നടത്തി. പാലക്കാട് എസ്.പി പ്രദീഷ് കുമാറി​െൻറ നിർദേശത്തെതുടർന്ന് ഷൊർണൂർ ഡിവൈ.എസ്.പി മുരളീധരൻ, മണ്ണാർക്കാട് സി.ഐ ഹിദായത്തുല്ല മാമ്പ്ര, ചെർപ്പുളശ്ശേരി സി.ഐ ദീപക് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story