Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപക്ഷിവേട്ട നിരോധിച്ച...

പക്ഷിവേട്ട നിരോധിച്ച ഉത്തരവിൽ വലിയ പറപ്പൂർ സ്വദേശികൾക്ക് സന്തോഷം

text_fields
bookmark_border
പട്ടർനടക്കാവ്: മേലങ്ങാടി, വലിയ പറപ്പൂർ റോഡ് മേഖലയിൽ പക്ഷികളെ വേട്ടയാടുന്നത് നിരോധിച്ചതിലും പക്ഷിവേട്ട നിരീക്ഷിക്കാൻ വനം വകുപ്പ് സംവിധാനങ്ങൾ ഒരുക്കിയതിലും സന്തോഷം പ്രകടിപ്പിച്ച് നാട്ടുകാർ. സന്ധ്യയായാൽ നാടൻ പക്ഷികളും അപൂർവം ചില വലിയ പക്ഷികളും സംഗമിക്കുന്ന ഇവിടെ ചേക്കേറുന്ന സമയത്തും പുലർച്ച നാലിന് തീറ്റ തേടാൻ പോകുന്ന സമയത്തുമുള്ള കോലാഹലം നാട്ടുകാർക്ക് ദിനചര്യയുടെ ഭാഗമായി മാറിയിരിക്കയാണ്. അതുകൊണ്ടുതന്നെ എയർഗൺ ഉപയോഗിച്ച് ഇവയെ വേട്ടയാടാനെത്തുന്നവരും നാട്ടുകാരും തമ്മിൽ വാക്കേറ്റവും പതിവായിരുന്നു. രാത്രിയിൽ വെടിയേറ്റ പല പക്ഷികളും പരിക്കേറ്റ് നിലത്ത് വീണ് പിടയുന്നതും മരക്കൊമ്പിൽ ചത്ത് തൂങ്ങി ദുർഗന്ധം വമിക്കുന്നതും ദയനീയ കാഴ്ചകളായിരുന്നു. അതുകൊണ്ടാണ് ദുരന്തം ഒഴിവാക്കാൻ ബന്ധപ്പെട്ടവർ സത്വര ശ്രദ്ധ പതിപ്പിക്കണമെന്നാവശ്യപ്പെട്ട് പക്ഷി സ്നേഹികൾ രംഗത്തുവന്നത്. കരാേട്ട സ്കൂൾ തുറന്നു പട്ടർനടക്കാവ്: വൈരങ്കോട് റോഡിൽ പുതുതായി പ്രവർത്തനമാരംഭിച്ച കരാേട്ട ഇൻറർനാഷനൽ സ്കൂളി​െൻറ ഉദ്ഘാടനം മലബാർ സ്പെഷൽ പൊലീസ് ഡെപ്യൂട്ടി ചീഫ് കമാൻഡർ കുരികേശ് മാത്യു നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് ഫൈസൽ എടശ്ശേരി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് മൊയ്തീൻ സി. വൈരങ്കോട് തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story