Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയൂത്ത് കോൺഗ്രസ് റോഡ്...

യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ചു

text_fields
bookmark_border
മുതലമട: ഷുഹൈബ് വധത്തിൽ സി.ബി.ഐ അന്വേഷണം നടത്താത്തതിലും സെക്രട്ടേറിയറ്റിനു മുന്നിൽ പ്രവർത്തകരെ പൊലീസ് മർദിച്ചതിലും പ്രതിഷേധിച്ച് കാമ്പ്രത്തുചള്ളയിൽ യൂത്ത് കോൺഗ്രസ് റോഡ് ഉപരോധം നടത്തി. മുതലമട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാമ്പ്രത്തുചള്ളയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തിയ ശേഷമാണ് 20 മിനിറ്റോളം റോഡ് ഉപരോധം നടത്തിയത്. സംസ്ഥാന സെക്രട്ടറി സജേഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ആർ. ബിജോയ് അധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ് സി. വിഷ്ണു, ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി എൻ.കെ. ഷാഹുൽ ഹമീദ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ആർ. ചെല്ലമുത്തു കൗണ്ടർ, പഞ്ചായത്ത് മുൻ പ്രസിഡൻറ് എസ്.വി. ശെൽവൻ, പി. ഗംഗാധരൻ, എൻ.എം. ഷേയ്ക്ക് മുസ്തഫ, എസ്. അമാനുല്ല, എൽ. സഹദേവൻ, വി. ഹരി, എൻ.എസ്. അബ്ദുൽ സമദ്, കെ. ഷെറിൻ എന്നിവർ നേതൃത്വം നൽകി. ഒന്നാംവിള നെല്ലു സംഭരണം: കുടിശ്ശിക 19 കോടി കുഴൽമന്ദം: ഒന്നാംവിള നെല്ലുസംഭരണം പൂർത്തിയായിട്ടും ഇപ്പോഴും തുക ലഭിക്കാതെ കർഷകർ. ഒന്നാംവിള കൊയ്തുകഴിഞ്ഞ് മാസങ്ങളായിട്ടും സപ്ലൈകോക്ക് നെല്ല് അളന്ന കർഷകർ തുക ലഭിക്കാതെ വലയുകയാണ്. 19 കോടിയുടെ കുടിശ്ശികയാണ് ഇപ്പോഴും ജില്ലയിലെ കർഷകർക്കായി വിതരണം ചെയ്യാനുള്ളത്. രണ്ടാംവിള സംഭരണം ആരംഭിച്ച് ഏതാണ്ട് പകുതിയായിട്ടും ഒന്നാംവിള നെല്ലുസംഭരണ തുക ലഭിക്കാത്തത് കർഷകരെ ആശങ്കയിലാക്കി. രണ്ടാംവിളയിലും കർഷകർക്ക് ഈ ദുരവസ്ഥയുണ്ടാകുമെന്ന ഭീതിയിലാണ് അവർ. പി.ആർ.എസ് ഹാജരാക്കി ഒരാഴ്ചക്കുള്ളിൽ നെല്ല് അളന്ന തുക കർഷകരുടെ അക്കൗണ്ടിലേക്ക് നൽകുമെന്നാണ് സപ്ലൈകോ വിവിധ ബാങ്കുകളുമായി ഉണ്ടാക്കിയ ധാരണ. എന്നാൽ, കാർഷിക വായ്പ എടുത്ത കർഷകർക്ക് യഥാസമയം തുക വിതര‍ണം െചയ്യുന്നതിൽ പൊതുമേഖല ബാങ്കുകൾ താൽപര്യം കാണിക്കുന്നില്ല. വായ്പാ കണക്കുകൾ കാണിച്ച് ഏറെ വലപ്പിക്കുന്ന അവസ്ഥയാണുള്ളത്. അതേസമയം, ജില്ലയിലെ ചില കർഷകർക്ക് വായ്പ അടിസ്ഥാനത്തിൽ തുക ആവശ്യമിെല്ലന്നും സപ്ലൈകോക്ക് പണം ലഭിക്കുമ്പോൾ മാത്രം നൽകിയാൽ മതിയെന്നും ആവശ്യപ്പെട്ടതിനാലാണ് കുടിശ്ശിക വന്നതെന്നാണ് അധികൃതരുടെ വാദം.
Show Full Article
TAGS:LOCAL NEWS 
Next Story