Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസഫീറി​െൻറ കൊലപാതകം:...

സഫീറി​െൻറ കൊലപാതകം: ഗുണ്ടാരാഷ്​ട്രീയത്തി​െൻറ ബാക്കിപത്രം

text_fields
bookmark_border
മണ്ണാർക്കാട്: കുന്തിപ്പുഴയിലെ സഫീറി​െൻറ കൊലപാതകം ഗുണ്ടാരാഷ്ട്രീയത്തി​െൻറയും ഇവരുടെ ചേരിമാറ്റത്തി​െൻറയും ബാക്കിപത്രം. കുന്തിപ്പുഴയിൽ വർഷങ്ങളായി നിലനിൽക്കുന്ന ഗുണ്ടാസംഘങ്ങളുടെ വൈരത്തി​െൻറ ഇരയാണ് സഫീർ. അക്രമപ്രവർത്തനങ്ങൾക്ക് ശക്തിയേകുന്നത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തന്നെയാണ്. ഇടവേളക്ക് ശേഷം കുന്തിപ്പുഴയിൽ അക്രമം വീണ്ടും തല ഉയർത്തുന്നത് ഭീതിയോടെയാണ് പ്രദേശവാസികൾ കാണുന്നത്. മത്സ്യമാർക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നമാണ് പലപ്പോഴും സംഘട്ടനത്തിലും ആക്രമണത്തിലും കലാശിക്കുന്നത്. സി.പി.ഐയുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയുടെ നിയന്ത്രണത്തിന് കീഴിലാണ് മത്സ്യമാർക്കറ്റ് പ്രവർത്തിക്കുന്നത്. വേറെയാർക്കും പ്രവർത്തിക്കാനാകാത്ത സ്ഥിതിയാണിവിടെയെന്ന് മറ്റ് സംഘടനകൾ ആരോപിക്കുന്നു. രാഷ്ട്രീയത്തേക്കാളുപരി ഇവിടം നിയന്ത്രിക്കുന്നത് കൈയൂക്കാണ്. ആദ്യകാലങ്ങളിൽ മുസ്ലിംലീഗും പിന്നീട് സി.പി.എമ്മും ഇതി​െൻറ ഗുണഭോക്താക്കളായി. നിയന്ത്രണങ്ങൾക്കപ്പുറം അക്രമികൾ വളർന്നതോടെ ഇരുപാർട്ടികളും ഇവരെ കൈയൊഴിയുകയും പൊലീസ് അടിച്ചൊതുക്കുകയും ചെയ്തു. ഇടവേളക്ക് ശേഷം സി.പി.ഐ രംഗത്ത് വരികയും ഇവർക്ക് രാഷ്ട്രീയാഭയം നൽകി പാർട്ടി അംഗത്വം നൽകുകയും ചെയ്തതോടെ വീണ്ടും പ്രശ്നം രൂക്ഷമായി. സി.പി.ഐക്കെതിരെ മറ്റ് പാർട്ടികൾ ഒന്നിക്കുകയും ഇത് സി.പി.ഐ-സി.പി.എം വിഴുപ്പലക്കലിലും ജില്ലതലത്തിലെ പ്രശ്നങ്ങൾക്കും ഇടയാക്കി. സി.പി.ഐ പ്രവേശനത്തോടെ പ്രദേശത്ത് വീണ്ടും തുടർച്ചയായി അക്രമസംഭവങ്ങളുണ്ടായി. മുൻ പഞ്ചായത്ത്‌ പ്രസിഡൻറ് റഫീഖ് കുന്തിപ്പുഴയെ ആക്രമിച്ചതും കൊല്ലപ്പെട്ട സഫീറി​െൻറ വീട്ടിലേക്ക് സ്‌ഫോടകവസ്തു എറിഞ്ഞതും സഫീറി​െൻറ പിതാവും നഗരസഭ കൗൺസിലറുമായ സിറാജുദ്ദീനെ ആക്രമിച്ചതുമെല്ലാം ഇതി​െൻറ ബാക്കിയാണ്. അക്രമം വർധിച്ചതോടെ മഹല്ല് കമ്മിറ്റി അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നു. ഇതിനിടെയാണ് കൊലപാതകം നടന്നത്. മത്സ്യമാർക്കറ്റിലെ സി.പി.ഐ ആധിപത്യത്തെ സഫീറി​െൻറ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നത് തർക്കങ്ങൾക്കും ശത്രുതക്കും കാരണമായിരുന്നു. തൊട്ടടുത്തെ കല്ലടി കോളജിലുണ്ടാകുന്ന അടിപിടി കൂടി ഇതിലേക്ക് വലിച്ചിഴക്കപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story