Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരിൽ...

കരിപ്പൂരിൽ യ​ുവതിയിൽനിന്ന്​ 32 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

text_fields
bookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളംവഴി അനധികൃതമായി കടത്താൻ ശ്രമിച്ച 32.34 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസാണ് യുവതിയിൽനിന്ന് സ്വർണം പിടിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടിന് മസ്കത്തിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസിലാണ് ഇവർ കരിപ്പൂരിെലത്തിയത്. നേരേത്ത ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ ദേഹ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. മുക്കം സ്വദേശിയായ യുവതി വസ്ത്രത്തിനടിയിലായിട്ടായിരുന്നു 1,044 ഗ്രാം സ്വർണം ഒളിപ്പിച്ചത്. 24 കാരറ്റുള്ള നാല് വളകളും രണ്ട് ചെയിനുകളുമാണ് ഇവരിൽനിന്ന് കണ്ടെടുത്തത്. കസ്റ്റംസ് അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. കമീഷണർ സുമിത് കുമാർ, അസി. കമീഷണർമാരായ അനീഷ് രാജൻ, നിഥിൻ ലാൽ, രാജേന്ദ്ര ബാബു, സൂപ്രണ്ട് ബി.പി. ദാസ് മാലിക് എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story