Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഅ്​ദനിയുടെ മോചനം:...

മഅ്​ദനിയുടെ മോചനം: നാളെ ജില്ല ആസ്ഥാനങ്ങളിൽ പി.ഡി.പി ഉപവാസ സമരം

text_fields
bookmark_border
നിലമ്പൂര്‍: ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന മഅ്ദനിയുടെ ആരോഗ്യസ്ഥിതി അപകടകരമായ സാഹചര്യത്തില്‍ കേരളത്തിലെ എം.പിമാരും എം.എല്‍.എമാരും അടിയന്തരമായി ഇടപെടണമെന്ന് പി.ഡി.പി സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ല ആസ്ഥാനങ്ങളിലും ഉപവാസ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മലപ്പുറത്ത് രാവിലെ 10 മുതല്‍ നടക്കുന്ന ഉപവാസ സമരം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കർണാടക സർക്കാറിൽ സമ്മർദം ചെലുത്താൻ സംസ്ഥാന കോൺഗ്രസ് ചുമതലയുള്ള കെ.സി. വേണുഗോപാല്‍ എം.പി മുന്‍കൈയെടുക്കണം. വാര്‍ത്തസമ്മേളനത്തില്‍ പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി യൂസുഫ് പാന്ത്ര, ജില്ല ജോയൻറ് സെക്രട്ടറി സലീം മേച്ചേരി, ജില്ല കൗണ്‍സില്‍ അംഗം അസ്‌കര്‍ കണ്ണിയന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം യാക്കൂബ് മമ്പാട്, മണ്ഡലം വൈസ് പ്രസിഡൻറ് റഹീം മരുത എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story