Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൊലക്കുപിന്നിൽ സി.പി.ഐ ...

കൊലക്കുപിന്നിൽ സി.പി.ഐ ^പി.കെ. ഫിറോസ്

text_fields
bookmark_border
കൊലക്കുപിന്നിൽ സി.പി.ഐ -പി.കെ. ഫിറോസ് മണ്ണാർക്കാട്: യൂത്ത് ലീഗ് പ്രവർത്തകൻ സഫീറി​െൻറ കൊലപാതകത്തിന് പിന്നിൽ സി.പി.ഐ ഗുണ്ടകളാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. കൊലപാതകം നടന്ന സ്ഥലം സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തി​െൻറ തണലിൽ അക്രമം നടത്തുകയാണ് ഭരണകക്ഷി പാർട്ടികൾ. പൊലീസ് നിഷ്ക്രിയത്വമാണ് കൊലപാതകത്തിന് കാരണമെന്നും നേരത്തേ സഫീറിനെതിരെയും പിതാവ് സിറാജുദ്ദീനെതിരെയും അക്രമണമുണ്ടായപ്പോൾ നടപടിയെടുക്കാതിരുന്നതാണ് കൊലപാതകത്തിനിടയാക്കിയതെന്നും ഫിറോസ് പറഞ്ഞു. കേരളത്തിലെ ചുവപ്പൻ ഭീകരതയുടെ ഇരയാണ് എം.എസ്.എഫ് മുനിസിപ്പൽ കമ്മിറ്റി ജോയൻറ് സെക്രട്ടറി കൂടിയായ സഫീറെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ ആരോപിച്ചു. സഫീറി​െൻറ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ സംസ്ഥാനനേതൃത്വം നേരിട്ട് അംഗത്വം കൊടുത്തവരാണ് സംഭവത്തിന് പിന്നിൽ. സി.പി.ഐ ജില്ല സമ്മേളനശേഷം കൃത്യമായ അജണ്ടയോടെയാണ് കൃത്യം നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story