Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാധ്യമങ്ങളിൽനിന്ന്​...

മാധ്യമങ്ങളിൽനിന്ന്​ ജനപക്ഷ രാഷ്​ട്രീയം അപ്രത്യക്ഷമാകുന്നത്​ ഭീഷണി ^മാധ്യമ സെമിനാർ

text_fields
bookmark_border
മാധ്യമങ്ങളിൽനിന്ന് ജനപക്ഷ രാഷ്ട്രീയം അപ്രത്യക്ഷമാകുന്നത് ഭീഷണി -മാധ്യമ സെമിനാർ മലപ്പുറം: മാധ്യമങ്ങളിൽനിന്ന് ജനപക്ഷ രാഷ്ട്രീയം അപ്രത്യക്ഷമാകുന്നത് ഭീഷണിയാണെന്ന് സി.പി.െഎ സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി നടന്ന മാധ്യമസെമിനാർ അഭിപ്രായപ്പെട്ടു. 'ദ ഹിന്ദു' െറസിഡൻറ് എഡിറ്റർ സി. ഗൗരിദാസൻ നായർ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ നിലപാടുകളിൽനിന്ന് മാധ്യമങ്ങൾ വ്യതിചലിക്കുന്നത് ശുഭകരമല്ലെന്ന് അദ്ദേഹം പറഞ്ഞു. ദലിതർക്കും ആദിവാസികൾക്കും മതന്യൂനപക്ഷങ്ങൾക്കും ഭീഷണിയാണത്. മാധ്യമങ്ങളിൽ ചങ്ങാത്ത മുതലാളിത്തത്തി​െൻറയും മൂലധന രാഷ്ട്രീയത്തി​െൻറയും കടന്നുവരവ് തീവ്രദേശീയതയും തീവ്രഹൈന്ദവ ഫാഷിസ്റ്റ് നിലപാടുകളും സൃഷ്ടിക്കാൻ കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാള മനോരമ മലബാർ റീജൻ മേധാവി ജേക്കബ് തോമസ്, മാധ്യമം മലപ്പുറം ബ്യൂറോ ഇൻചാർജ് ഇനാം റഹ്മാൻ, കെ.യു.ഡബ്ല്യു.ജെ ജനറൽ സെക്രട്ടറി സി. നാരായണൻ, എം.എം. സചീന്ദ്രൻ, പി. ജംഷീർ എന്നിവർ സംബന്ധിച്ചു. ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ് മോഡറേറ്ററായിരുന്നു. photo: mplma1 സി.പി.െഎ സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി നടന്ന മാധ്യമസെമിനാർ 'ദ ഹിന്ദു' െറസിഡൻറ് എഡിറ്റർ സി. ഗൗരിദാസൻ നായർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story