Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗു​രു​സ​ന്നി​ധി​യി​ൽ...

ഗു​രു​സ​ന്നി​ധി​യി​ൽ വീണ്ടും ഗന്ധർവനാദം ​

text_fields
bookmark_border
കോട്ടായി: കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന ഗുരു-ശിഷ്യ ബന്ധത്തി‍​െൻറ തീവ്രതക്ക് ഒട്ടും മങ്ങലേൽപിക്കാതെ പ്രിയ ശിഷ്യൻ യേശുദാസ് ഇത്തവണയും സംഗീത പ്രണാമമർപ്പിക്കാൻ ഗുരുസന്നിധിയിലെത്തി. ചെമ്പൈ ഗ്രാമത്തിൽ നടക്കുന്ന ഏകാദശി സംഗീതോത്സവത്തി‍​െൻറ സമാപനത്തിനാണ് ഗാനഗന്ധർവൻ എത്തിയത്. തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഊഞ്ചവൃത്തി നടന്നു. രാവിലെ 10ന് മണ്ണൂർ രാജകുമാരനുണ്ണിയുടെ നേതൃത്വത്തിൽ പഞ്ചരത്ന കീർത്തനാലാപനവും ഉച്ചക്ക് 2.30ന് യുവസംഗീതജ്ഞരുടെ സംഗീതാരാധനയുമുണ്ടായി. വൈകീട്ട് ആറിന് ചെന്നൈ രാമനാഥ‍​െൻറ സാക്സോഫോൺ കച്ചേരി, തുടർന്ന് പ്രകാശ് ഉള്ള്യേരിയും സംഘവും അവതരിപ്പിക്കുന്ന ഹാർമോണിയം കച്ചേരി തുടങ്ങിയവ നടന്നു. ഇതിന് ശേഷമായിരുന്നു യേശുദാസി‍​െൻറ കച്ചേരി.
Show Full Article
TAGS:LOCAL NEWS 
Next Story