Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാലക്കാട്​,...

പാലക്കാട്​, പൊള്ളാച്ചി റൂട്ടിൽ​ പ്രത്യേക ട്രെയിൻ

text_fields
bookmark_border
കോയമ്പത്തൂർ: വേനൽക്കാല യാത്രാതിരക്ക് കുറക്കുന്നതി​െൻറ ഭാഗമായി പ്രതിവാര പ്രത്യേക ട്രെയിൻ സർവിസ് ഏർപ്പെടുത്തുന്നു. ഏപ്രിൽ ഒമ്പത് മുതൽ ജൂലൈ രണ്ടുവരെ കോയമ്പത്തൂർ-ചെേങ്കാട്ട റൂട്ടിൽ (06017) ട്രെയിൻ തിങ്കളാഴ്ചകളിലാണ് സർവിസ് നടത്തുക. രാത്രി 10.15ന് കോയമ്പത്തൂരിൽനിന്ന് തിരിച്ച് പിറ്റേദിവസം രാവിലെ 9.20ന് ചെേങ്കാട്ടയിൽ എത്തിച്ചേരും. ചെേങ്കാട്ട-കോയമ്പത്തൂർ റൂട്ടിൽ (06018) ട്രെയിൻ ഏപ്രിൽ പത്ത് മുതൽ ജൂലൈ മൂന്നുവരെ ചൊവ്വാഴ്ചകളിലും ഒാടും. ചെേങ്കാട്ടയിൽനിന്ന് രാവിലെ അഞ്ചിന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ച നാലിന് കോയമ്പത്തൂരിലെത്തും. കോയമ്പത്തൂർ-തിരുനൽവേലി വീക്ലി സ്പെഷൽ (06013) ഏപ്രിൽ 11 മുതൽ ജൂലൈ നാലുവരെ ബുധനാഴ്ചകളിൽ സർവിസ് നടത്തും. കോയമ്പത്തൂരിൽനിന്ന് രാത്രി പത്തിന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.35ന് തിരുനൽവേലിയിൽ എത്തും. തിരുനൽവേലി- കോയമ്പത്തൂർ പ്രതിവാര പ്രത്യേക ട്രെയിൻ (06013) ഞായറാഴ്ചകളിലാണ് സർവിസ്. തിരുനൽവേലിയിൽനിന്ന് വൈകീട്ട് 6.20ന് പുറപ്പെടും. പിറ്റേ ദിവസം പുലർച്ച 5.20ന് കോയമ്പത്തൂരിലെത്തും. പാലക്കാട്, പൊള്ളാച്ചി, പളനി, മധുര വഴിയാണ് ഇരു ട്രെയിനുകളും സർവിസ് നടത്തുക.
Show Full Article
TAGS:LOCAL NEWS 
Next Story