Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂൾ വാർഷികവും...

സ്കൂൾ വാർഷികവും യാത്രയയപ്പും

text_fields
bookmark_border
കാളികാവ്: അമ്പലക്കടവ് എ.എം.എല്‍.പി സ്‌കൂള്‍ 66ാം വാര്‍ഷികവും വിരമിക്കുന്ന പ്രധാനാധ്യാപിക എ.എ. സുബൈദ ടീച്ചര്‍ക്കുള്ള യാത്രയയപ്പും എ.പി. അനില്‍കുമാര്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 'പച്ചില' വാര്‍ഷികപ്പതിപ്പും അദ്ദേഹം പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. നജീബ് ബാബു അധ്യക്ഷത വഹിച്ചു. സീനിയര്‍ അസി. കെ.കെ. സൂസി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് മെംബര്‍ കെ.ടി. ആയിഷ, മാനേജ്മ​െൻറ് പ്രതിനിധി കെ.ടി. കുഞ്ഞാലിക്കുട്ടി എന്നിവര്‍ വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള എന്‍ഡോവ്‌മ​െൻറ് വിതരണവും നടത്തി. പി.ടി.എ പ്രസിഡൻറ് പി.വി. നാസര്‍, സ്റ്റാഫ് സെക്രട്ടറി സി. മഹ്ബൂബ്, വൈസ് പ്രസിഡൻറ് കെ.കെ. ഹംസ, പി. സുനിത, ടി. മുഹമ്മദ് ഫൈസല്‍, ഇ. ശശിപ്രഭ, വി.പി. റംലത്ത്, എം.എ. രാമദാസൻ പിള്ള എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story