Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅമരമ്പലത്ത് വനിതകൾക്ക് ...

അമരമ്പലത്ത് വനിതകൾക്ക് മുട്ടഗ്രാമം പദ്ധതി തുടങ്ങും

text_fields
bookmark_border
പൂക്കോട്ടുംപാടം: തൊഴിൽ മേഖലയിൽ വനിത പ്രാതിനിധ്യം ഉറപ്പാക്കാൻ അമരമ്പലം ഗ്രാമപഞ്ചായത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിങ് അമരമ്പലം യൂനിറ്റ് മുട്ടഗ്രാമം പദ്ധതി നടപ്പിലാക്കുന്നു. എടക്കര അഗ്രോ പ്രൊഡ്യൂസർ കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വ്യാപാരഭവനിൽ നടന്ന ആലോചന യോഗം ജില്ല പഞ്ചായത് അംഗം സെറീന മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് റജുന പുലത്ത് അധ്യക്ഷത വഹിച്ചു. അമരമ്പലം ട്രേഡേഴ്സ് സഹകരണ സംഘം പദ്ധതിക്ക് വായ്‌പ അനുവദിക്കാൻ യോഗം തീരുമാനിച്ചു. കെ.വി.വി.ഇ.എസ്‌ ജില്ല ജനറൽ സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. യൂനിറ്റ് ഭാരവാഹികളായ ഗീത കടമ്പത്ത്‌ കെ.പി. ഹബീബ, ജാസ്മിൻ കുഞ്ഞിമുഹമ്മദ്, ബിനുമോൾ കെ. തോമസ് എന്നിവർ സംസാരിച്ചു. കെ.വി.വി.ഇ.എസ്‌ അമരമ്പലം യൂനിറ്റ് ഭാരവാഹികളായ ടി.കെ. മുകുന്ദൻ, എൻ. അബ്ദുൽ മജീദ്, കെ. അലി, മുനീർ, സ്മാർട്ട്‌ അമരമ്പലം ട്രേഡേഴ്സ് സഹകരണസംഘം സെക്രട്ടറി എം. അബ്ദുൽ നാസർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story