Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right​എസ്.എ. ജമീല്‍...

​എസ്.എ. ജമീല്‍ സ്മൃതിസദസ്സ്: ഇ.കെ. അയമു പുരസ്‌കാര വിതരണം ഇന്ന്

text_fields
bookmark_border
നിലമ്പൂര്‍: എസ്.എ. ജമീല്‍ സ്മൃതിസദസ്സി‍​െൻറ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ഇ.കെ. അയമു പുരസ്‌കാര വിതരണം ചൊവ്വാഴ്ച നടക്കും. നാടകരചയിതാവ് ഇ.കെ. അയമുവി‍​െൻറയും ഗാനരചയിതാവ് കെ.ജി. ഉണ്ണീ‍​െൻറയും അമ്പതാം ചരമവാര്‍ഷിക ഭാഗമായാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഇതി‍​െൻറ ഭാഗമായി എസ്.എ. ജമീല്‍ അനുസ്മരണ പരിപാടിയും നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തിൽ അറിയിച്ചു. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് നോവലിസ്റ്റ് യു.എ. ഖാദറിനാണ് പുരസ്‌കാരം നൽകുന്നത്. ആലങ്കോട് ലീലാകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും. 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ആലങ്ങോട് ലീലാകൃഷ്ണന്‍, പി. സുരേന്ദ്രന്‍, വി.ആര്‍. സുധീഷ്, പ്രദീപ് പനങ്ങാട് എന്നിവരുള്‍പ്പെട്ട ജൂറിയാണ് യു.എ. ഖാദറിനെ തെരഞ്ഞെടുത്തത്. നിലമ്പൂര്‍ ചന്തക്കുന്നില്‍ വൈകീട്ട് ഏഴിനാണ് പരിപാടി. എസ്.എ. ജമീലി‍​െൻറ കത്തുപാട്ടുകളും കെ.ജി. ഉണ്ണീ‍​െൻറ നാടകഗാനങ്ങളും കോര്‍ത്തിണക്കി എടപ്പാള്‍ വിശ്വനും രഹനയും ചേര്‍ന്നവതരിപ്പിക്കുന്ന ഗാനസദസ്സും അരങ്ങേറും. വാര്‍ത്തസമ്മേളനത്തില്‍ ആര്യാടന്‍ ഷൗക്കത്ത്, പി.കെ. ഉമ്മര്‍, കെ.ടി. അബു, കെ. മുഹമ്മദ്കുട്ടി, ഇ.കെ. മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story