Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസമസ്ത മുസാഅദ സെൻറർ...

സമസ്ത മുസാഅദ സെൻറർ വാര്‍ഷിക പ്രഭാഷണം ഇന്നു മുതൽ

text_fields
bookmark_border
നിലമ്പൂര്‍: നിലമ്പൂര്‍ ജില്ല ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സമസ്ത മുസാഅദ സ​െൻററി‍​െൻറ വാര്‍ഷിക പ്രഭാഷണം ചൊവ്വാഴ്ച നടക്കും. ഇതിനുള്ള ഒരുക്കം പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് ഏഴിന് നിലമ്പൂര്‍ ജനതപ്പടിയില്‍ സജ്ജമാക്കിയ ഉമറലി ശിഹാബ് തങ്ങള്‍ നഗറിലാണ് പരിപാടി നടക്കുന്നത്. സിറാജുദ്ദീന്‍ ഖാസിമിയുടെ പ്രഭാഷണ പരിപാടി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. മുസാഅദ സ​െൻറര്‍ വര്‍ക്കിങ് പ്രസിഡൻറ് ഇ.കെ. കുഞ്ഞമ്മദ് മുസ് ലിയാര്‍ അധ‍്യക്ഷത വഹിക്കും. ആശുപത്രിയില്‍നിന്ന് ചികിത്സ കഴിഞ്ഞുപോകുന്നവര്‍ക്ക് വാഹന സൗകര്യം തയാറാക്കാനും സ​െൻറര്‍ തീരുമാനിച്ചിട്ടുണ്ട്. നിരവധി രോഗികള്‍ക്ക് സഹായങ്ങളും പാവപ്പെട്ടവര്‍ക്കായി വീടുനിര്‍മിച്ചു നൽകലും സ​െൻററി‍​െൻറ പ്രവര്‍ത്തനങ്ങളിലുണ്ട്. വാര്‍ത്തസമ്മേളനത്തില്‍ ഇ.കെ. കുഞ്ഞമ്മദ് മുസ്ലിയാര്‍, ഫസല്‍ തങ്ങള്‍ രാമംകുത്ത്, ടി.കെ. അബ്ദുല്ലക്കുട്ടി, സലീം എടക്കര, സുബൈര്‍ കൂറ്റമ്പാറ എന്നിവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story