Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാളിമുത്തപ്പന്‍കാവ്...

കാളിമുത്തപ്പന്‍കാവ് പ്രധാന പൂരം രണ്ടിന്

text_fields
bookmark_border
നിലമ്പൂര്‍: വൈലാശ്ശേരി കുറത്തിക്കോട്ടയില്‍ കാളിമുത്തപ്പന്‍കാവിലെ പ്രധാന പൂരം മാര്‍ച്ച് രണ്ടിന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തിൽ അറിയിച്ചു. പൂരത്തി‍​െൻറ ഭാഗമായുള്ള ചടങ്ങുകള്‍ ക്ഷേത്രത്തില്‍ ആരംഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പറവൂര്‍ രാകേഷ് തന്ത്രികളുടെ കാർമികത്വത്തില്‍ തൃക്കൊടിയേറ്റ് നടത്തിയതോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. പൂരം എട്ടാം ദിവസമായ മാര്‍ച്ച് രണ്ടിന് പള്ളി ഉണര്‍ത്തൽ, പൊങ്കാല, ഗജവീരന്മാരുടെ അകമ്പടിയോടെ കുടവരവ്, വൈകീട്ട് മൂന്നിന് പകല്‍പ്പൂരം എന്നിവ നടക്കും. തുടര്‍ന്ന് കളംപാട്ട്, തായമ്പക, ആറാട്ട് എഴുന്നള്ളത്ത് എന്നിവയും നടക്കും. രാത്രി ക്ഷേത്രമൈതാനത്ത് വിവിധ കലാകാരന്മാര്‍ പങ്കെടുക്കുന്ന മ്യൂസിക്കല്‍ നൈറ്റും പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പരിപാടികളും അരങ്ങേറും. വാര്‍ത്തസമ്മേളനത്തില്‍ ഇ. ഷാജി, ബിജു കല്ലിങ്ങൽ, പി.കെ. വാസുദേവന്‍ എന്നിവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story