Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഏഴ്​ ആദിവാസി ഉൗരുകളിൽ...

ഏഴ്​ ആദിവാസി ഉൗരുകളിൽ തുടർപഠന പദ്ധതി

text_fields
bookmark_border
അസ്സലാം. പി മലപ്പുറം: ജില്ലയിൽ ഏഴ് ആദിവാസി ഉൗരുകളിൽ സമഗ്ര സാക്ഷരത പദ്ധതി ആരംഭിക്കും. പട്ടികവർഗ വികസനവകുപ്പുമായി സഹകരിച്ച് സംസ്ഥാന സാക്ഷരതമിഷനാണ് പദ്ധതി നടപ്പാക്കുന്നത്. ഒൗപചാരിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതും പഠനം നിർത്തിയതുമായ മുതിർന്നവർ, നാലാംതരം, ഏഴാംതരം വിദ്യാഭ്യാസം നേടാത്ത മുതിർന്നവർ എന്നിവർ ഇതി​െൻറ ഭാഗമാകും. പഠിതാക്കളെ കണ്ടെത്തുന്നതിനുള്ള സർവേ ഞായറാഴ്ച ജില്ലയിൽ ആരംഭിച്ചു. പ്രാദേശിക സാക്ഷരത സമിതി അംഗങ്ങൾ, സാമൂഹികസന്നദ്ധ പ്രവർത്തകർ, വിദ്യാർഥികൾ തുടങ്ങിയവരുടെ സേവനം പ്രയോജനപ്പെടുത്തിയാണ് സർവേ. ക്ലാെസടുക്കാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി ഓരോ ഉൗരിലും േപ്രരക് ഉണ്ടാകും. ആദിവാസി വിഭാഗത്തിൽപെട്ട പത്താംക്ലാസ് വിജയിച്ചവരെയാണ് പ്രേരകായി തെരഞ്ഞെടുക്കുക. ജില്ലയിൽ ആദിവാസികൾ കൂടുതലുള്ള കരുളായി, ചോക്കാട്, അമരമ്പലം, ചാലിയാർ, എടക്കര, ചുങ്കത്തറ പഞ്ചായത്തുകളിലായാണ് പദ്ധതി. ചുങ്കത്തറ പഞ്ചായത്തിലെ കാരക്കോട് മുക്കം, മലച്ചി ഉൗരുകൾ പദ്ധതിയുടെ ഭാഗമാണ്. വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ മാത്രമേ ആദിവാസികളുടെ സാമൂഹിക പിന്നാക്കാവസ്ഥയും ജീവിതവും മെച്ചപ്പെടുത്താൻ കഴിയൂ എന്നതിനാലാണ് ഉൗരുകളിൽ സാക്ഷരത പ്രവർത്തനം പുനരാരംഭിക്കുന്നത്. ആദിവാസി ഉൗരുകൾക്കൊപ്പം ഏഴ് പഞ്ചായത്തുകളിലെ എസ്.സി കോളനികളിലും തുടർസാക്ഷരത പ്രവർത്തനങ്ങൾ ആരംഭിക്കും. കണ്ണമംഗലം, പൂക്കോട്ടൂർ, ആലിപറമ്പ്, പുൽപറ്റ, മങ്കട, തിരുവാലി പഞ്ചായത്തുകളിലെ ഒാരോ കോളനികളെ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. മാർച്ച് ആദ്യവാരം ക്ലാസ് ആരംഭിക്കാനാണ് ശ്രമം. സാക്ഷരത സർവേക്കൊപ്പം ഉൗരുകളിലെ അംഗപരിമിതർ, മാനസിക വെല്ലുവിളി നേരിടുന്നവർ, അന്ധർ, മൂകർ, ബധിരർ എന്നിവരുടെ എണ്ണവും ശേഖരിക്കും. കുടുംബത്തിൽ ഉന്നത വിദ്യാഭ്യാസം, തൊഴിൽ എന്നിവയുള്ളവരുടെ വിവരങ്ങളും രേഖപ്പെടുത്തും. box സമഗ്ര സാക്ഷരത ആരംഭിക്കുന്ന ഉൗരുകൾ പഞ്ചായത്ത് ഉൗര് കരുളായി നെടുങ്കയം ചോക്കാട് ചോക്കാട് അമരമ്പലം പാട്ടക്കരിമ്പ് ചാലിയാർ പെരുവമ്പാടം എടക്കര കാരക്കോട് മുക്കം എടക്കര മലച്ചി ചുങ്കത്തറ പള്ളികുത്ത്
Show Full Article
TAGS:LOCAL NEWS 
Next Story