Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹയർ സെക്കൻഡറി...

ഹയർ സെക്കൻഡറി ഡെപ്യൂട്ടി ചീഫ് നിയമനത്തിൽ ക്രമക്കേടെന്ന്

text_fields
bookmark_border
തിരൂർ: ഹയർ സെക്കൻഡറി പൊതുപരീക്ഷയുടെ ഡെപ്യൂട്ടി ചീഫുമാരുടെ നിയമനത്തിൽ സീനിയോറിറ്റി മാനദണ്ഡങ്ങൾ അട്ടിമറിച്ചതായി എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എ.എച്ച്.എസ്.ടി.എ) ജില്ല കമ്മിറ്റി. 20ലേറെ വർഷം സർവിസുള്ളവരെ മറികടന്ന് 2014ൽ നിയമനം നേടിയ അധ്യാപകരെ പോലും ഡെപ്യൂട്ടി ചീഫുമാരായി നിയമിച്ചിരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. കഴിഞ്ഞ 15 വർഷക്കാലം ഡെപ്യൂട്ടി ചീഫായി പ്രവർത്തിച്ചവരെ മാറ്റിനിർത്തി രാഷ്ട്രീയ പ്രേരിതമായാണ് നിയമനം നടത്തിയിരിക്കുന്നത്. ഇത് പരീക്ഷയിൽ വ്യാപക ക്രമക്കേടിന് കാരണമാവും. പട്ടിക പിൻവലിച്ച് ഹയർ സെക്കൻഡറി സീനിയോറിറ്റി മാനദണ്ഡങ്ങൾ പാലിച്ച് പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് മനോജ് ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ജോസ് ജോൺ ഉദ്ഘാടനം ചെയ്തു. ഒ. ശ്രീനാഥൻ, എ.പി. അബ്ദുന്നാസർ, കെ. അൻവർ, വി.കെ. രഞ്ജിത്, എ.സി. പ്രവീൺ, എലിസബത്ത്, മാത്യു ഫിലിപ്, നൗഷാദ്, എം. മുഹമ്മദ്, യു.ടി. അബൂബക്കർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story