Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗ്രാമീൺ ബാങ്കിന്​...

ഗ്രാമീൺ ബാങ്കിന്​ മുന്നിൽ ഇന്നു​മുതൽ നിരാഹാര സമരം

text_fields
bookmark_border
മലപ്പുറം: കേരള ഗ്രാമീൺ ബാങ്കിൽ 20 വർഷത്തിലധികമായി താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച മലപ്പുറം ഹെഡ് ഓഫിസിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. 2008ൽ ഡയറക്ടർ ബോർഡ് അംഗീകരിച്ച് തയാറാക്കിയ സീനിയോറിറ്റി ലിസ്റ്റിൽനിന്ന് അറ്റൻഡർ തസ്തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. രാവിലെ 10ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ കെ. ഹരിദാസ്, ടി. സോമൻ, സുശീൽ ബാബു, പ്രജിത് കുമാർ, എം.പി. വേണു എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story