Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയ പാതയിലെ മാലിന്യം ...

ദേശീയ പാതയിലെ മാലിന്യം തള്ളൽ: മുഖ്യപ്രതി പിടിയിൽ

text_fields
bookmark_border
വേങ്ങര: ദേശീയപാതയിൽ കൊളപ്പുറത്തിനും കൂര്യാടിനുമിടയിൽ കോഴിമാലിന്യം തള്ളിയ സംഘത്തിലെ പ്രധാനിയെ പൊലീസ് പിടികൂടി. തള്ളാനുപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിലെ പ്രധാനി കോഡൂർ സ്വദേശി മുഹമ്മദ് ഫൈസലിനെയാണ് (33) അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു. ഇദ്ദേഹത്തി​െൻറ സഹായികളായ ഈസ്റ്റ് കോഡൂർ, തിരൂർ സ്വദേശികളെ പൊലീസ് തിരയുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് കോഴിമാലിന്യം ശേഖരിച്ച് ആൾപ്പാർപ്പില്ലാത്ത ഭാഗങ്ങളിൽ തള്ളുന്നതിന് കരാറെടുത്ത സംഘമാണ് വേങ്ങര പൊലീസി​െൻറ പിടിയിലായത്. അതിനിടെ കഴിഞ്ഞ ദിവസം ദേശീയപാതയോരത്ത് വയലിൽ തള്ളിയ മാലിന്യം ഇതേ സംഘത്തിൽപെട്ടവരുടെ ലോറിയിൽ നാട്ടുകാർ മുൻകൈയെടുത്ത് പാലക്കാട്ടേക്ക് കയറ്റി അയക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ച മാലിന്യം തള്ളിയ സംഘത്തെയും വാഹനവും വേങ്ങര എസ്.ഐ സംഗീത് പുനത്തിലി​െൻറ അവസരോചിത ഇടപെടലിലൂടെയാണ് പിടികൂടാനായത്.
Show Full Article
TAGS:LOCAL NEWS 
Next Story