Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹരിത സന്ദേശമുയർത്തി...

ഹരിത സന്ദേശമുയർത്തി കാർഷിക പ്രദർശനം

text_fields
bookmark_border
മലപ്പുറം: പഴമയുടെ അടയാളപ്പെടുത്തലുമായി സി.പി.ഐ സംസ്ഥാന സമ്മേളന ഭാഗമായുള്ള കാർഷിക വിപണന പ്രദർശനം. മലപ്പുറം മുനിസിപ്പൽ ഒാഫിസിന് എതിർവശം തിങ്കളാഴ്ച ആരംഭിച്ച പ്രദർശനവും വിപണനവും കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കാർഷിക സംസ്കാരത്തി​െൻറ തിരിച്ചുകൊണ്ടുവരലിന് ഒത്തൊരുമിച്ചുള്ള മുന്നേറ്റം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. മുണ്ടേരി വിത്തു കൃഷിത്തോട്ടം, പെരിന്തൽമണ്ണ അഗ്രോ സർവിസ് സ​െൻറർ, ആനക്കയം കാർഷിക ഗവേഷണ കേന്ദ്രം, ആത്മ മലപ്പുറം, ആർ.എ.ആർ.എസ് അമ്പലവയൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ഗുണമേന്മയുള്ള വിത്തിനങ്ങളും വിവിധ തൈകളും പ്രദർശനത്തിനും വിൽപനക്കുമുണ്ട്. ജൈവവളങ്ങളും ജൈവ കീടനാശിനിയും മേളയിലുണ്ട്്. പല തരത്തിലുള്ള സ്ക്വാഷുകൾ, കൊണ്ടാട്ടം, സിറപ്പുകൾ തുടങ്ങിയവയും ചക്കകൊണ്ടുള്ള ഉൽപന്നങ്ങളും വിൽപനക്കുണ്ട്. തെങ്ങിൽനിന്നുള്ള കരകൗശല ഉൽപന്നമായ തൊപ്പി കരകൗശല വിദഗ്ധൻ ഇട്ടാമ്മൻ വലിയോറ മന്ത്രിക്ക് സമ്മാനിച്ചു. കാർഷിക മേഖലയിൽ പ്രാഗല്ഭ്യം തെളിയിച്ച റസാഖ് പരപ്പനങ്ങാടി, ഗോഡ്ലി തോമസ്, സക്കീന മൂർഖൻ, ഷജ്ല പുളിക്കൽ, കെ.സി. അബൂബക്കർ ഹാജി, സി.എം. മുഹമ്മദ് എന്നിവരെ മന്ത്രി ആദരിച്ചു. കിസാൻ സഭ ജില്ല പ്രസിഡൻറ് എം.എ. അജയകുമാർ അധ്യക്ഷത വഹിച്ചു. പി. തുളസിദാസ് മേനോൻ സ്വാഗതവും മുസ്തഫ കൂത്രാടൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story