Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിസയും പാസ്‌പോർട്ടും...

വിസയും പാസ്‌പോർട്ടും നഷ്​ടമായി; യുവതിയുടെയും മക്കളുടെയും വിദേശയാത്ര മുടങ്ങി

text_fields
bookmark_border
വള്ളിക്കുന്ന്: വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ വിസയും പാസ്പോർട്ടുമടങ്ങിയ ബാഗ് നഷ്ടമായതിനെ തുടർന്ന് യുവതിയുടെയും മക്കളുടെയും വിദേശയാത്ര മുടങ്ങി. തേഞ്ഞിപ്പലം വിളക്കിത്രമാട് സ്വദേശി കണ്ടംപിലാക്കൽ ഫൈസലി​െൻറ ഭാര്യ ശബാന, മക്കളായ മുഹമ്മദ് ഫാദി ഫൈസ്, സനിയ ഫാമി എന്നിവരുടെ യാത്രയാണ് മുടങ്ങിയത്. ബാഗിൽ പാസ്‌പോർട്ടിനും വിസ രേഖകൾക്കും പുറമെ ശബാനയുടെ വിവാഹ സർട്ടിഫിക്കറ്റ്, മൊബൈൽ ഫോൺ, പെൻഡ്രൈവ്, 500 രൂപ എന്നിവയുമുണ്ടായിരുന്നു. സൗദിയിലുള്ള ഭർത്താവ് ഫൈസലി​െൻറ അടുത്തേക്ക് പുറപ്പെട്ടതായിരുന്നു ഇവർ. വീട്ടിൽ നിന്നിറങ്ങി 200 മീറ്റർ പിന്നിട്ടപ്പോൾ മൂന്ന് വയസ്സുകാരി മകൾ കരഞ്ഞപ്പോൾ ബാഗ് വാഹനത്തി​െൻറ പിന്നിലേക്ക് വെച്ചിരുന്നു. അൽപസമയം കഴിഞ്ഞ് നോക്കിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടൻ വാഹനം തിരിച്ചുവിട്ട് തിരച്ചിൽ നടത്തി. വിവരമറിഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും വിശദമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ബാഗ് നഷ്ടപ്പെട്ടത് സംബന്ധിച്ച് തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story