Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആദിവാസികൾ നാളെ...

ആദിവാസികൾ നാളെ കലക്ടറേറ്റ് ഉപരോധിക്കും

text_fields
bookmark_border
അരീക്കോട്: ജില്ലയിലെ ആദിവാസി ഊരുകളോട് അധികാരികളും ജനപ്രതിനിധികളും കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ആദിവാസി െഡവലപ്മ​െൻറ് ഫെഡറേഷ‍​െൻറ നേതൃത്വത്തിൽ ബുധനാഴ്ച കലക്ടറേറ്റ് ഉപരോധിക്കും. പൊലീസ്, വനം, റവന്യൂ, പട്ടികവർഗ വകുപ്പ് എന്നിവക്കെതിരെ ആരോപണങ്ങളുന്നയിച്ചാണ് ഉപരോധം. ഏറനാട് മണ്ഡലത്തിലെ ഊർങ്ങാട്ടിരി, ചാലിയാർ, എടവണ്ണ നിലമ്പൂർ മണ്ഡലത്തിലെ വഴിക്കടവ്, ചുങ്കത്തറ, മൂത്തേടം, എടക്കര, പോത്തുകല്ല്, കരുളായി വണ്ടൂർ മണ്ഡലത്തിലെ കാളികാവ്, കരുവാരകുണ്ട് പഞ്ചായത്തുകളിലാണ് പ്രധാനമായും ആദിവാസികളുള്ളത്. നിലമ്പൂർ ആസ്ഥാനമായി പട്ടികവർഗ പ്രോജക്ട് ഓഫിസ് ഉണ്ടായിട്ടും ആദിവാസികൾക്ക് ഫലമൊന്നും ഇല്ലെന്നും നീതി കിട്ടുന്നതുവരെ സമരം നടത്തുമെന്നും എ.ഡി.എഫ് ജില്ല ഭാരവാഹികൾ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story