Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസഖ്യം നൂറുദിനം...

സഖ്യം നൂറുദിനം തികയുന്നു; കരുവാരകുണ്ടിൽ കോൺഗ്രസ്​-സി.പി.എം ബന്ധത്തിൽ നീരസം

text_fields
bookmark_border
കരുവാരകുണ്ട്: മുസ്‌ലിം ലീഗിനെതിരെ കരുവാരകുണ്ടിൽ രൂപമെടുത്ത കോൺഗ്രസ്-സി.പി.എം ധാരണ നൂറുദിവസം പിന്നിടുമ്പോൾ ഇരു പാർട്ടികളുടെയും പ്രവർത്തകർക്കിടയിൽ നീരസം പടരുന്നു. ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾക്കിടയിലും അസംതൃപ്തിയുണ്ട്. ചില പരിപാടികളിൽനിന്ന് ഇവർ വിട്ടുനിൽക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ നവംബർ 20നാണ് കോൺഗ്രസ് പിന്തുണയോടെ സി.പി.എമ്മിലെ മഠത്തിൽ ലത്തീഫ് പ്രസിഡൻറും സി.പി. ബിജിന വൈസ് പ്രസിഡൻറുമായി ഗ്രാമപഞ്ചായത്തിൽ പുതിയ ഭരണസമിതി നിലവിൽവന്നത്. അവിശ്വാസ പ്രമേയത്തിലൂടെ ലീഗിനെ പുറത്താക്കിക്കൊണ്ടായിരുന്നു ഇത്. തുടക്കത്തിൽ ബന്ധം നല്ലനിലയിലായിരുന്നു. എന്നാൽ, ഈയിടെയായി പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടായി. ആസൂത്രണ സമിതി വൈസ് ചെയർമാൻ സ്ഥാനം കോൺഗ്രസിന് നൽകേണ്ടിവന്നു. ഇടത് സഹയാത്രികനായ കെ.കെ. ജയിംസിനെ മാറ്റിയാണ് കോൺഗ്രസ് നോമിനിയായ വി. ഉമ്മർകോയയെ വൈസ് ചെയർമാനാക്കിയത്. ഇത് സി.പി.എം നേതൃത്വത്തിന് ഇഷ്ടപ്പെട്ടിട്ടില്ല. പ്രസിഡൻറ് പല കാര്യങ്ങളിലും വികസന സ്ഥിരംസമിതി അധ്യക്ഷനായ ലീഗ് അംഗവുമായി കൂടിയാലോചിക്കുന്നത് കോൺഗ്രസിനെയും ചൊടിപ്പിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ക്ലീൻ കരുവാരകുണ്ട് ഒന്നാംഘട്ട പദ്ധതി ഉദ്ഘാടനത്തിൽനിന്ന് കോൺഗ്രസ് അംഗങ്ങൾ മുഴുവൻ വിട്ടുനിന്നു. പ്രസിഡൻറും വൈസ് പ്രസിഡൻറും രണ്ട് ലീഗ് അംഗങ്ങളും മാത്രമാണ് ഇതിൽ പങ്കെടുത്തത്. കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നതിനെ സി.പി.എം പ്രവർത്തകർ സമൂഹ മാധ്യമങ്ങൾ വഴി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പുറമെ പ്രസിഡൻറി‍​െൻറയും വൈസ് പ്രസിഡൻറി‍​െൻറയും ഭരണ പരിചയക്കുറവ് ചില കോൺഗ്രസ് അംഗങ്ങൾ മുതലെടുക്കുകയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. മറുഭാഗത്ത് കോൺഗ്രസിനകത്തും നീരസം പുകയുകയാണ്. കോൺഗ്രസ്-സി.പി.എം ബന്ധം ഉയർത്തിക്കാട്ടി ലീഗ് പരിഹസിക്കുമ്പോൾ മറുപടി പറയാൻ കോൺഗ്രസിനാവുന്നില്ല. മാത്രമല്ല, കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തക‍​െൻറ കൊലയിൽ പ്രതിഷേധിച്ച് സി.പി.എമ്മിനെതിരെ പ്രകടനം നടത്താൻ പോലും കഴിയാത്തതിൽ പ്രവർത്തകർക്ക് വേദനയുമുണ്ട്. ഗ്രാമപഞ്ചായത്തി‍​െൻറ ചില പദ്ധതികൾക്കെതിരെ ആരോപണമുയർന്നതും ഇരു പാർട്ടികൾക്കും തലവേദനയായി. ലക്ഷങ്ങൾ മുടക്കി ചെക്ക്ഡാമുകൾക്ക് പലകയിടുന്ന പദ്ധതി ഇതിലൊന്നാണ്. ഇത് മുൻഭരണസമിതി ആവിഷ്ക്കരിച്ചതാണെന്ന് പറഞ്ഞു ഒഴിയുകയാണ് ചെയ്യുന്നത്. അതിനിടെ, തിങ്കളാഴ്ച ഇരുപാർട്ടികളുടെയും മുതിർന്ന നേതാക്കൾ യോഗം ചേരുകയും ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story